Home » ലേഖനങ്ങള്‍
എന്‍റെ അച്ഛന്‍
Category :- ലേഖനങ്ങള്‍ Author :- Anish Nair 
Posted on June 26, 2015, 11:50 am

Click to Enlarge!

ഹോസ്റ്റല്‍ റൂമില്‍ കൂട്ടുകാരികളുമൊത് കളിചിരിയുമായി ഇരിക്കുന്ന സമയത്തായിരുന്നു മൊബൈല്‍ റിംഗ് ചെയ്തത്.. അവള്‍ ഫോണ്‍ എടുത്തു .. ചിറ്റപ്പനായിരുന്നു "മോള്‍ വേഗം വീട്ടിലോട്ട്‌ വാ അച്ഛന് ഒരു സുഖമില്ലായ്മ സമയം നോക്കേണ്ട ഇപ്പോള്‍ തന്നെ കയറണം. ബസ്‌ സ്റ്റോപ്പില്‍ വിളിക്കാന്‍ ഞാന്‍ വരാം" . അവളുടെ മുഖത്ത് ചിരി മങ്ങി കൂട്ടുകാരികളോട് പറഞ്ഞു ചിട്ടപ്പനെകൊണ്ട് അച്ഛന്‍ വിളിപ്പിക്കുന്നതാ.. എന്നെ കല്യാണം കഴിപ്പിച്ചേ അവര്‍ അടങ്ങൂ...അതിനുള്ള പുതിയ അടവാ. "എങ്കിലും അവളുടെ ഉള്ളില്ല് ഒരു കനലെരിയുന്നുണ്ട് . അവള്‍ അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു. ചിട്ടപ്പനാണ് ഫോണ്‍ എടുത്തത്. എടുത്ത പാടെ നീയിനി ഫോണ്‍ ചെയ്ത് നില്‍ക്കേണ്ട വേഗം പുറപ്പെടാന്‍ നോക്ക്. മൊബൈല്‍ ഹെഡ് സെറ്റില്‍ പാട്ട്‌ കേട്ട്‌ ബസിന്റെ സീറ്റ്‌ കമ്പിയില്‍ തല ചായ്ച് അവള്‍ യാത്ര ചെയ്യുകയാണ് എപ്പോഴോ അവള്‍ ഉറങ്ങി പോയി.. കണ്ണു തുറന്നു പുറത്തേക്ക് നോക്കിയവള്‍ ചാടി എഴുന്നേറ്റു "എന്റെ സ്റ്റോപ്പ്‌ കഴിഞ്ഞു പൂവരണി സ്റ്റോപ്പില്‍ ആയിരുന്നു ഇറങ്ങേണ്ടത്" "സ്റ്റോപ്പ്‌ കഴിഞ്ഞു വഴിയില്‍ ഇറങ്ങേണ്ട അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തി തരാം " കണ്ടക്ടര്‍ മറുപടി പറഞ്ഞു. അവള്‍ മൊബൈല്‍ എടുത്തപ്പോള്‍ അത് ചാര്‍ജ് തീര്‍ന്നു ഓഫ്‌ ആയി. അവള്‍ ബസ്‌ ഇറങ്ങി വെയിറ്റിംഗ് ഷെഡിലേക്ക് നിന്നു നേരം പാതിരാ ആയിരിക്കുന്നു.. ചിറ്റപ്പനെ വിളിക്കാന്‍ ഒരു വഴിയും ഇല്ല വീട്ടിലെ നമ്പറില്‍ വിളിക്കയിരുന്നു ആരുടെലും ഫോണ്‍ കിട്ടിയിരുന്നെങ്കില്‍ ... അല്ലെങ്കില്‍ ഒരു ഓട്ടോ കിട്ടിയാലും മതിയായ്യിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ ചുവന്ന വെളിച്ചത്തിലൂടെ രണ്ടു പേര്‍ നടന്നു വരുന്നു .. അവരുടെ കണ്ണുകളും ചുവന്നിരിക്കുന്നു . അവര്‍ അവളുടെ അടുത്ത് വന്നു അവളെ രൂക്ഷമായി നോക്കി പരസ്പരം എന്തോക്കെയോ പറഞ്ഞു നടന്നു പോയി... അവളുടെ ശരീരം വിറക്കുവാന്‍ തുടങ്ങീ ... ഒരു തെറവു നായ അവളെ നോക്കി കുരക്കുന്നു... അതിന്റെ കുര ഉറക്കെ പതിയുന്നു.. നിശബദദ കീറി പ്രപഞ്ചമാകെ.... അവള്‍ ബാഗ്‌ മാറോടു ചേര്‍ത് മുറുകെ പിടിചു ... നേരത്തേ നടന്നു പോയവര്‍ തിരികെ വന്നു അവര്‍ അവളുടെ പിന്നില്‍ നിലയുറപ്പിച്ചു ... വായ കൊണ്ട് ചില ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു അവളുടെ ഹൃദയ തുടുപ്പിന്റെ വേഗതഏറി ... ശരീരം തളരുന്നു ... ഒരു സൈക്കിള്‍ ബെല്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക് വന്നു .. അവളുടെ അച്ഛന്‍ ... അവള്‍ അച്ഛന്റെ അടുക്കലേക് ഓടി ചെന്ന്.. ഒരു ചെറു ചിരിയോടെ അച്ഛന്‍ പറഞ്ഞു ''കേറ് വേഗം വീട്ടിലോട്ടു പോകാം ... നിന്റെ ചിറ്റപ്പന്‍ നിന്നെ കാനഞ്ഞ് ടൗണില്‍ പോയീ ... അവള്‍ സൈക്ലിന്റെ പിന്നിലേക്ക്‌ കയറി യാത്ര ആയീ.. '' എന്നാലും കൊള്ളം വയ്യാന്നു കള്ളം പറഞ്ഞു എന്നെ വിളിച്ചു വരുതിയില്ലേ ...എനിക്ക് അപ്പോഴേ അറിയാമായിരുന്നു നാളെ എന്നെ കാണാന്‍ ആള് വരുന്നുണ്ട്‌ എന്ന്‍''... ഊടു വഴികളിലൂടെ നൃത്തം ചവിട്ടി സൈക്കിള്‍‍ വേഗത്തില്‍ നീങ്ങീ ''അച്ഛന്‍ ഈ പഴഞ്ജന്‍ സൈക്കിള്‍‍ കളഞ്ഞിട്ടു ഒരു ബൈക്ക് വാങ്ങി കൂടെ'' ''ചില ഇഷ്ടങ്ങള്‍ അങ്ങനാണ് കാണുന്നവര്‍ക്ക് പഴഞ്ജന്‍ എന്ന് തോന്നും പക്ഷെ അവന്റെ മനസ്സില്‍ അതിനോടെന്നും പുതുമയായിരിക്കും. മാറ്റാന്‍ കഴിയാത്ത ശീലങ്ങള്‍ " അച്ഛന്‍ മറുപടി പറഞ്ഞു... വീട്ടു വഴിയില്‍ സൈക്കിള്‍ നിന്നു .. നടന്നോള് എന്ന് പറഞ്ഞ അച്ഛന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ചു.. അവള്‍ വീട്ടിലേക്കു ഓടി കയറി .. വീട്ടിലാകെ ഒച്ചയും ബഹളവും, കരച്ചിലും, ആളുകള്‍ കൂടി നില്‍ക്കുന്നു ... വിളക്കിന്റെ തലപ്പില്‍ തലവെച്ചു വെള്ളപുതച്ചു അച്ഛനെ കിടതിയിരിക്കുന്നു..
അവള്‍ വേഗം പിന്നില്ലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്റെ കാണുന്നില്ല.. സൈക്കിള്‍ ചയിപ്പിനോദ് ചേര്‍ന്ന് ചാരികിടക്കുന്നു .. ഒന്നും മനസിലാവുന്നില്ല. അവളുടെ കണ്ണുകള്‍ നിറയുന്നു... നാവ് നിശബ്ദമായീ.. നിശ്ചലമായ നിമിഷതിലണ്ട് ഒരു ജീവന്റെ തേങ്ങല്‍ അവളില്‍ നിറഞ്ഞു ... (ദേഹം വിട്ട ദേശി പിരിഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും.. സംരക്ഷണയും ... ഒരു മാറ വലയമായി എന്നും നമ്മള്‍ക്കൊപ്പം ഉണ്ടാകും)...

Tagged Keywords:  Ente Achen
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in