Home » ലേഖനങ്ങള്‍
പല്ലി നൽകുന്ന പാഠം
Category :- ലേഖനങ്ങള്‍ Author :- Geevan Paul 
Posted on January 7, 2015, 11:40 am

Click to Enlarge!

ഒരു ജാപ്പനീസ് ഭവനം പൊളിച്ചു പണിയുന്നതിന്‍റെ ഭാഗമായി ജോലിക്കാരന്‍ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ജപ്പാനിലെ വീടുകളുടെ മരംകൊണ്ടുണ്ടാക്കിയ ഭിത്തികള്‍ക്കിടയില്‍ ചൂടും തണുപ്പും നിയന്ത്രിക്കാനായി പൊള്ളയായ ഭാഗമുണ്ടായിരിക്കും.ഭിത്തി പൊളിച്ചു കൊണ്ടിരുന്ന ജോലിക്കാരന്‍ ആ കാഴ്ചകണ്ട്‌ ഒരുനിമിഷം ശ്രദ്ധിച്ചു. കാലില്‍ ഒരു ആണി തുളച്ചു കയറിയതിനാല്‍ മതിലില്‍ കുടുങ്ങിപ്പോയ ഒരു പല്ലി.

അയാള്‍ക്ക്‌ സഹതാപം തോന്നി, അതിനെ രക്ഷിക്കാന്‍ ആലോചിക്കുന്ന സമയത്താണ് അഞ്ചു വര്‍ഷം മുന്‍പ് - വീട് പണിത സമയത്ത് - ഭിത്തിയില്‍ അടിച്ചു കയറ്റിയ ആണിയായിരുന്നല്ലോ അതെന്നോര്‍ത്തത് ! എന്ത് ? നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ഇരുണ്ട ഈ ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ കാല്‍ അനക്കാനാവാതെ ഇതേ അവസ്ഥയില്‍ ഈ പല്ലി ജീവിച്ചിരുന്നെന്നോ - അവിശ്വസനീയം !!

പല്ലിയുടെ ആശ്ചര്യകരമായ അതിജീവനത്തിന്‍റെ രഹസ്യമറിയാനായി അയാള്‍ ജോലി നിര്‍ത്തി പല്ലിയെത്തന്നെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ എവിടെനിന്നെന്നറിയാതെ മറ്റൊരു പല്ലി പ്രത്യക്ഷപ്പെട്ടു. അതിന്‍റെ വായില്‍ കുറച്ചു ഭക്ഷണമുണ്ടായിരുന്നു. വന്ന പല്ലി വായില്‍ കരുതിയിരുന്ന ഭക്ഷണം കാല്‍കുരുങ്ങിയ പല്ലിക്ക് നല്‍കി.

'ആഹ് !' വികാരവിക്ഷോഭത്താല്‍ അയാളൊരു നിമിഷം പുളഞ്ഞുപോയി.

കേവലം നിസ്സാരനായ ഒരു പല്ലി ആണിയില്‍ കാല്‍കുടുങ്ങി അനങ്ങാനാവാത്ത - രക്ഷപ്പെടുമെന്നു യാതൊരു പ്രതീക്ഷയുമില്ലാത്ത - മറ്റൊരു പല്ലിക്ക് വേണ്ടി നീണ്ട അഞ്ചുവര്‍ഷങ്ങള്‍ - ഒരു ദിവസം പോലും മുടങ്ങാതെ - ഭക്ഷണം കൊണ്ട് വന്നു നല്‍കുന്നു.

സവിശേഷ ബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടു എന്നഹങ്കരിക്കുന്ന മനുഷ്യന് പോലും സാധിക്കാത്ത ഒരു മനസ്സോ നിസ്സാരമെന്നു കരുതപ്പെടുന്ന ഈ കൊച്ചു ജീവിക്ക് ?മാറാരോഗിയായ പങ്കാളിയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്ന മനുഷ്യരുള്ള ഇക്കാലത്ത് നിസ്സാരനായ ഒരു പല്ലിയുടെ നിസ്വാര്‍ത്ഥമായ സ്നേഹം ഒരു പാഠമാകേണ്ടതാണ്.

നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒരിക്കലും കൈവെടിയാതിരിക്കുക.അടുപ്പമുള്ളവര്‍ നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുമ്പോള്‍ ഒരിക്കലും തിരക്കാണെന്ന് കാരണം പറഞ്ഞ് അവരില്‍ നിന്നൊഴിഞ്ഞു മാറാതിരിക്കുക. ലോകം മുഴുവനും നിങ്ങളുടെ കാല്‍ക്കീഴിലായിരിക്കാം , പക്ഷെ അവരുടെ ലോകമെന്നത് നിങ്ങള്‍ മാത്രമായിരിക്കും ! ഒരുനിമിഷത്തെ അവഗണന മതി, ഒരു യുഗം കൊണ്ട് പടുത്തുയര്‍ത്തിയ സ്നേഹവും വിശ്വാസവും തകര്‍ത്തു കളയാന്‍ !അതുകൊണ്ട് ചിന്തിക്കൂ - നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം മതി , നേടാന്‍ ജന്മം മുഴുവനും പോരാതെ വന്നേക്കാം .

Tagged Keywords: Parumala, Geevan Paul, lizard
ജീവിതം അമൂല്യമാണ്‌
വില മതിക്കാനാകാത്ത മൂ....
Page Views: 555
ദാമ്പത്യം
രണ്ട് ശരീരങ്ങള്‍ ഒന്ന....
Page Views: 657
അച്ഛാ പത്തു രൂപ താ.....
എന്റെ കണ്ണ് നിറഞ്ഞു. അ....
Page Views: 682
എന്‍റെ അച്ഛന്‍
ഒരു സൈക്കിള്‍ ബെല്‍ ഇര....
Page Views: 1226
അമ്മയും മകളും
അമ്മ നേരെ മാനേജരുടെ അട....
Page Views: 907

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in