Home » കഥകള്‍
മജീദിന്‍റെ സ്വപ്നം
Category :- കഥകള്‍ Author :- Afthab Chirakkal 
Posted on July 20, 2014, 6:00 pm

ഇതാ ഒരു നീണ്ട കഥ . നീണ്ട നീണ്ട കഥ ...

അര്ദ്ധ രാത്രി ... കൂരാ കൂരിരുട്ട് ...എങ്ങും നിശബ്ദദ ...

ഒരു കൊച്ചു മുറി , കുഞ്ഞു കട്ടിൽ . അതാ നമ്മുടെ മജീദ്‌ കിടന്നുറങ്ങുകയാണ് ...

പതിവ് പോലെ ഇന്നും അലാറം ചതിച്ചില്ല ... കൃത്യ സമയത്ത് തന്നെ അലറി വിളിക്കാൻ തുടങ്ങി ...

മജീദ്‌ ചാടിയെണീറ്റ് ബാത്ത് റൂമിലേക്ക് ഓടിക്കയറി ... അഴകാര്ന്ന താടിയൊന്നു കണ്ണാടിയിൽ നോക്കി തടവി, വുദുവുണ്ടാക്കി മിസ്‌വാക്ക് കൊള്ളിയും കയ്യിലെടുത്ത് പള്ളി ലക്ഷ്യമാക്കി നീട്ടിപ്പിടിച്ചു ...

നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങാൻ നേരം ... 'ചിൽ ചിൽ' ചിലച്ചും കൊണ്ടൊരു അബൂജാഹിൽ പല്ലി മച്ചിൽ അള്ളിപ്പിടിച്ച് ചിലച്ചോണ്ടിരിക്കുന്നു ... മജീടിലെ പോരാളി സടകുടഞ്ഞെഴുനേറ്റു ... മൂലയില കണ്ട മുക്രിയുടെ ഊന്നുവടിയെടുത്ത് ആഞ്ഞു അടിച്ചു .. ''1!!! ടാഷ് !!!''

പല്ലി രണ്ട് പീസ്‌ ..... ബദർ ജയിച്ചടക്കിയ ആവേശത്തോടെ മജീദ്‌ വീട്ടിലേക്ക് തിരിച്ചു നടന്നു ...

ചാത്തൻ കാവ് കുന്നിന്റെ അടുത്തെത്തിയപ്പോൾ പിന്നിൽ നിന്നും ആരൊക്കെയോ വിളിച്ചു പറയുന്നു ...

"വെള്ളപ്പൊക്കം വെള്ളപ്പൊക്കം ഓടി രക്ഷപ്പെട്ടോളൂ "

മജീദ്‌ തിരിഞ്ഞ് നോക്കി ...

പിന്നിൽ ഏതാനും ചില ആട്ടിടയന്മാർ ... അവർ കിതച്ചുകൊണ്ട് പറയുന്നു ... "വെള്ളപ്പൊക്കം , ഓടി രക്ഷപ്പെട്ടോളൂ തൊട്ടടുത്ത ഗ്രാമങ്ങളെല്ലാം മുങ്ങിപ്പോയിരിക്കുന്നു '' എന്നും പറഞ്ഞ് ആ ഇടയന്മാർ ആടുകളെയും കൊണ്ട് കുന്നിൻ മുകളിലേക്ക് ഓടിപ്പോയി ...

വെള്ളപ്പൊക്കമോ ഈ നേരത്തോ ....ച്ചേയ്.....

മജീദ്‌ അതത്ര കാര്യമാക്കാതെ മുന്നോട്ട് നടന്നു ...

റോട്ടിലൂടെ ലൈറ്റും കത്തിച്ചുകൊണ്ട് ഒരു ജീപ്പ് ശര വേഗത്തിൽ വരുന്നത് കണ്ടു ... മജീദിന്റെ അടുത്ത് നിർത്തി ജീപ്പിലുള്ളവർ പറഞ്ഞു "താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മൂങ്ങിക്കൊണ്ടിരിക്കുകയാണ് നീ പെട്ടെന്ന് ജീപ്പിൽ കയറിക്കോ നമ്മുക്ക് രക്ഷപ്പെടാം ''

ഓ .. പിന്നെ .. നിന്റെയോരു ജീപ്പ് ... നിങ്ങൾ വിട്ടോ.....ഇനി വെള്ളപ്പൊക്കമുണ്ടെങ്കിൽ തന്നെ എനിക്ക് പേടിയൊന്നുമില്ല ... എനിക്കെന്റെ റബ്ബ് കൂടെയുണ്ട് അവൻ എന്നെ രക്ഷിക്കും ... മജീദിലെ ഈമാൻ വർദ്ദിചു .... വര്ദ്ധിത ഈമാനുമായി മജീദ്‌ മുന്നോട്ട് ........

അൽപ്പം മുന്നോട്ട് നടന്നപ്പോൾ റോഡിലൊക്കെ വെള്ളം പൊങ്ങി വരുന്നു...

പടച്ചോനേ ...ഇങ്ങൾ കാത്തോളീ ...... ന്നും പറഞ്ഞ് മജീദ്‌ അല്പ്പം വേഗത്തിൽ നടന്നു ....

അല്പ്പം മുന്നിലായി മജീദ്‌ ഒരു മൊബയിൽ ടവർ കണ്ടു ....

ഹാവൂ ഭാഗ്യത്തിന് രക്ഷപ്പെട്ടു ....

ഏന്തി വലിഞ്ഞ് അതിൽ പിടിച്ച് കയറി ...

പകുതിയോളം കയറി ..ഹ്ഹോ . ആശ്വാസമായി ... താഴെക്കൊന്നു നോക്കിയ മജീദിന്റെ കണ്ണീന്ന് പൊന്നീച്ച പാറി ....

പടച്ചോനെ ..... വെള്ളം പൊങ്ങി പൊങ്ങി തൊട്ടടുത്ത് എത്തി നില്ക്കുന്നു ....

പടച്ചോനേ .......... രക്ഷിക്കണേ......... മജീദ്‌ ഉള്ളുരുകി വിളിച്ചുപോയി ...

പിന്നിൽ നിന്നും ആരോ വിളിച്ച പോലെ..... മജീദ്‌ തിരിഞ്ഞ് നോക്കി അതാ ഒരു തോണിയിൽ കുറച്ചാളുകൾ ... "വാ മോനെ ഈ തോണിയിൽ കയറൂ നമുക്ക് രക്ഷപ്പെടാം'' അവർ തോണിയടുപ്പിച്ചു ....

ഓ ... പിന്നേ...... നിങ്ങളുടെയൊരു തോണി ...

നിങ്ങൾ വിട്ടോ ... ഞാൻ ഈ ടവറിന്റെ മുകളിൽ കേറി രക്ഷപ്പെട്ടൊളാം എനിക്ക് എൻറെ റബ്ബ് തുണയുണ്ടാകും...

മജീദ്‌ പിന്നെയും ഒരുവിധം വലിഞ്ഞ് കയറി മുകളിൽ എത്തി ...

താഴേക്ക് നോക്കിയ മജീദ്‌ ഗംഭീരമായി തന്നെ പിന്നെയും ഞെട്ടി ...

വെള്ളം പിന്നെയും പൊങ്ങി തൊട്ട് താഴെ എത്തി നിൽക്കുന്നു ...
"പടച്ചോനേ കൈവെടിയരുതേ " മജീദ്‌ ആത്മാർഥമായി പിന്നെയും പ്രാർഥിച്ചു ....

''മജീദേ വാ '' ....മുകളിൽ നിന്നും ഒരു വിളി ....

മജീദിന് സന്തോഷം അടക്കാനായില്ല .... പടച്ചോനെ നിനക്ക് സ്തുതി ... നീ എന്റെപ്രാർഥന കേട്ടുവല്ലോ ...മജീദ്‌ തലയുയർത്തി നോക്കി,

മുകളിലേക്ക് നോക്കിയ മജീദിന്റെ മുഖം ഇഞ്ചി കടിച്ച പോലെ ചുളുങ്ങി ....

അത് പടച്ചോനോന്നുമല്ല ... ഒരു ഹെലികോപ്റ്റർ .. അതിൽ കുറച്ച് ആളുകൾ ഒരു ഒണക്ക കയറും തൂക്കിയിട്ട് എന്നോട് ആ കയറിൽ പിടിച്ച് അതിലേക്ക് കയറാൻ പറയുന്നു ...

അതോടെ മജീദിന്റെ ടെമ്പർ മൊത്തം തെറ്റി ....

ഒന്ന് മുതൽ അറിയാവുന്നത്ര മജീദ്‌ എണ്ണി ...

എണ്ണൽ കേട്ട് സഹിക്കാനാവാതെ ഹെലികോപ്റ്റരും കൂട്ടരും ജീവനും കൊണ്ടോടി ...

വെള്ളം ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറില്ലെന്ന മട്ടിൽ പൊങ്ങി പൊങ്ങി വന്നു ...

പടച്ചോനേ രക്ഷിക്കണേ ...പടച്ചോനേ രക്ഷിക്കണേ ...പടച്ചോനേ രക്ഷിക്കണേ ...പടച്ചോനേ രക്ഷിക്കണേ ...

മജീദ്‌ കണ്ണടച്ച് പ്രാർഥിച്ചു ....

ഒന്ന് മയങ്ങിപ്പോയി .. വിമാനത്തിൽ ഇരിക്കുന്ന ഒരു ഫീലിംഗ് പോലെതോന്നി ...

എപ്പോഴോ എയർ ഹോസ്റ്റസ് മൈക്കിലൂടെ വിളിച്ച് പറഞ്ഞു ...

'' ശ്രദ്ദിക്കുക അഞ്ച് നിമിഷങ്ങൾക്കകം നമ്മൾ പരലോകത്ത് ലാൻഡ് ചെയ്യാൻ പോവുകയാണ് "

പടച്ചോനേ ..... ഞാൻ മരിച്ചോ .......

ഇത് വല്ലാത്തൊരു ചതിയായിപ്പോയി റബ്ബേ ....

മജീദ്‌ തേങ്ങി തേങ്ങി കരഞ്ഞു ....

എല്ലാവരും ഇറങ്ങി ....

മജീദിന് തേങ്ങൽ അടങ്ങിയില്ല ... അവൻ താഴേക്ക് നോക്കി നടന്നു ... വഴിയിലൊക്കെ ചെളി നിറഞ്ഞു കിടക്കുന്നു ... മജീദ്‌ ചെളിയൊന്നും ചവിട്ടാതെ സൂക്ഷിച്ചു നടന്നു ...

ഒരു വലിയ വാതിലിന്റെ അടുത്തെത്തി ....

അതിനടുത്ത് കുറച്ച് പേർ നിൽപ്പുണ്ട് ... അവർ നിലത്ത് കിടക്കുന്ന ചെളി വാരി പരസ്പരം എറിഞ്ഞ് രസിക്കുന്നു ....

മജീദ്‌ അവരെയൊന്നു സൂക്ഷിച്ച് നോക്കി ....

പടച്ചോനെ ഇതവരല്ലേ ??? നാട്ടിൽ കണ്ട അതേ ആട്ടിടയന്മാർ ....

ഇവന്മാര്ക്ക് ഇവിടെ വന്നാലെങ്കിലും അൽപ്പം ഡീസന്റ് ആയിക്കൂടെ ... കണ്ട്രി ഫെല്ലോസ് ....

ഹേയ് .. നിങ്ങളെന്താ ഇവിടെ തന്നെനില്ക്കുന്നത് ??? മജീദ്‌ ചോദിച്ചു !

"ഞങ്ങളെ കാര്യത്തിൽ തീരുമാനമാവാൻ സമയമെടുക്കും അതോണ്ട് ഇവിടെത്തന്നെ നില്ക്കാൻ പടച്ചോൻ പറഞ്ഞു .. നീ ആ വാതില തുറന്ന് അകത്ത് കയറിക്കോ പടച്ചോൻ അകത്തുണ്ട് ''

അവർ മജീദിനൊട് പറഞ്ഞു ...

മജീദ്‌ അകത്ത് കയറി ....

''വാ ...മജീദേ ... വാ .... എങ്ങനെയുണ്ടായിരുന്നു എന്റെ ദുനിയാവിലെ അനുഭവങ്ങൾ ,

ദുനിയാവ് നിനക്കിഷ്ടമായോ''

പടച്ചോന്റെ ചോദ്യങ്ങൾ .....

മജീദിനാണെങ്കിൽ സങ്കടവും ,ദേഷ്യവും . എല്ലാം കൂടി ...

മജിദ് : ഇങ്ങൾ കൂടുതൽ ചോദിക്കണ്ട .... ഇത്രക്ക് ചതി ഞാൻ പ്രതീക്ഷിച്ചില്ല .... ഇതൊരു മാതിരി ഏർപ്പാടായിപ്പോയി ഇങ്ങള് കാണിച്ചത് .... ഞാൻ എത്ര പ്രാവശ്യം കരഞ്ഞ് വിളിച്ചതാ നിന്നെ ....

എന്നിട്ട് എന്നെ ഒന്ന് തിരിഞ്ഞ് നോക്കിയില്ലല്ലോ നീ ...

മജീദ്‌ വർദ്ധിത വീര്യത്തോടെ ചൂടായി ...

ഇത് കണ്ടോ ഇങ്ങള് .... രണ്ടായിരം ഉർപ്പ്യക്ക് വാങ്ങിയ AllenSolly ൻറെ പാന്ടാ .... ഇങ്ങളെ ഒരാളെ വിജാരിച്ച് മാത്രമാ ഞാനിത് പത്തിഞ്ച് മുറിച്ച് ബർമുഡ കോലത്തിൽ ആക്കിയത് ... എന്നിട്ടും ഇന്നോടീ കൊലച്ചതി വേണ്ടായിരുന്നു പടച്ചോനേ .... മജീദ്‌ വാവിട്ട് കരഞ്ഞു ...

മജീദേ ... നീ എൻറെ പ്രിയപ്പെട്ട അടിമയായിരുന്നു, നിന്നെക്കൊണ്ട് സമൂഹത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിരുന്നില്ലായെങ്കിലും ... നിൻറെ അടിയുറച്ച വിശ്വാസം എനിക്കൊരുപാട് ഇഷ്ടവുമായിരുന്നു ... നിന്നെ ഉടനേ തിരിച്ചു വിളിക്കാൻ എനിക്ക് ഉദ്ദേശവും ഇല്ലായിരുന്നു...

നിന്നെ രക്ഷിക്കാൻ ഞാൻ ആദ്യം ഒരു ജീപ്പ് പറഞ്ഞയച്ചു ... നീ അത് മനസ്സിലാക്കിയില്ല ....

പിന്നെയും നീ എന്നെ വിളിച്ചു ...

ഞാൻ നിനക്ക് വേണ്ടി ഒരു തോണി പറഞ്ഞയച്ചു ....

അതും നീ മനസ്സിലാക്കിയില്ല .... നീ തിരസ്കരിച്ചു ..

പിന്നെയും നീ എന്നെ വിളിച്ചു ...

അവസാനം ഞാൻ നിനക്കുവേണ്ടി ഒരു ഹെലികോപ്ടർ പറഞ്ഞുവിട്ടു ....

അവിടെയും എൻറെ ഇടപെടൽ നീ തിരിച്ചറിഞ്ഞില്ല ....

എടാ മരക്കഴുതേ .... നീ പിന്നെ എന്താ കരുതിയത് ???

ഞാൻ ആകാശത്തൂന്ന് കൈ താഴേക്കിട്ട് നിന്നെ പോക്കിയെടുക്കുമെന്നോ ???

ഇനി ഇമ്മാതിരി സെന്റിമെൻസുമായി എന്റെയടുത്ത് വന്നാൽ മടലുവെട്ടി അടിക്കും ഞാൻ ....പറഞ്ഞേക്കാം ....

അതും പറഞ്ഞ് മജീദിന്റെ കക്ഷത്ത്‌ ആഞ്ഞ് നുള്ളി ....

ഹാവൂ .... നുള്ളല്ലേ പടച്ചോനെ ....

മജീദ്‌ ഞെട്ടിയെണീറ്റ് റൂമിലെ ലൈറ്റിട്ടു ... ഹോ .. മൂട്ടയായിരുന്നോ ... എന്തൊരു കടി .... അലാറം വെക്കാൻ ഇന്നലെയും മറന്നു.

ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in