Home » ലേഖനങ്ങള്‍
ക്ഷണിക്കപെടാത്ത അതിഥി
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on June 13, 2014, 10:58 pm

വലിയ ഒരു ബഹളം കേട്ടുകൊണ്ടാണ് ഞാൻ മുറിയിലേക്ക് വന്നത് .....എന്റെ മേശയിൽ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും മുറിയിലാകെ അലങ്കൊലപെട്ടു കിടക്കുന്നു. തുറന്നു കിടക്കുന്ന ജനലിൽ കൂടി പൂച്ച വല്ലതും അകത്തു കയറിയതാരിക്കും എന്നാണ് ആദ്യം ഞാൻ കരുതിയത്‌ . താഴെ വീണുകിടക്കുന്ന പേനയും മറ്റും പെറുക്കി എടുക്കുന്നതിന്റെ ഇടയിൽ വെറുതെ കണ്ണുകൾ മുകളിലേക്ക് എത്തി. അതാ ഫാനിൻറെ ലീഫിൽ ഒരു ഇരട്ടവാലൻ ഇരിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന ആ ഫാനിൽ ഉറച്ചിരിക്കുവാൻ അതു നന്നേ പണിപെടുന്നുന്നുണ്ടായിരുന്നു ...വഴി തെറ്റി ,അറിയാതെ എങ്ങനെയൊ എന്റെ മുറിയിൽ എത്തിയ ആ അപരിചിതനോട് എനിക്ക് സഹതാപം തോന്നി ....തികച്ചു അപരിചിതമായ എന്റെ മുറിയിൽ നിന്നും എങ്ങനെയെങ്കിലും പുറത്തേക്കു കടക്കുവാൻ ആ പക്ഷി നടത്തിയ ശ്രമങ്ങൾ ആയിരുന്നു എന്റെ മുരിയില്നിന്നും ബഹളം കേൾക്കുവാൻ ഇടയാക്കിയത് ...തുമ്പികളും ചിത്ര ശലഭങ്ങളും ,വണ്ടുകളും ,മിന്നാമിനുങ്ങ് ഇടക്കിടക്ക് വഴി തെറ്റി ചിലപ്പോളൊക്കെ എന്റെ മുറിയിൽ വന്നിടുണ്ട് . അവരിൽ ചിലരൊക്കെ ചെറിയ പരിക്കു കളോടെ തിരികെ പോയിട്ടുമുണ്ട് .ജനലിലൂടെയോ അതോ എയർ ഹോളിലൂടെയോ ആയിരിക്കാം ഈ ഇരട്ടവാലനും അകത്തു കയറിയത് .

ആ ഇരട്ടവാലൻ വന്നപോലെ തിരികെ പോട്ടേ എന്നോർത്തു ഞാൻ ജനലുകൾ തുറന്നിടികുകയും അവയുടെ കർട്ടൻ വരെ മാറ്റി വച്ചിട്ട് പതിയെ മുറിക്കു പുറത്തേക്ക് ഇറങ്ങി.15 മിനിട്ടുകൾകുശേഷം ഞാൻ മടങ്ങി എത്തിയപ്പോൾ കൂടുതൽ അലങ്കോലപെട്ടു കിടക്കുന്ന മുറിയാണ് എനിക്ക് കാണാൻ കഴിഞ്ഞത് .ഇപ്രാവശ്യം എനിക്ക്‌ ആ പക്ഷിയോട് നല്ല ദേഷ്യവും തോന്നി ....താഴെ വീണുകിടക്കുന്ന കൂട്ടത്തിൽ എന്റെ വചനപെട്ടിയും ഉണ്ടായിരുന്നു.താഴെ നിരന്നുകിടക്കുന്ന വസ്തുകൾ കണ്ടപ്പോൾ എനിക്കു അതിനോടുള്ള അരിശം കൂടി വന്നു. അതിനെ പലവട്ടം ഞാൻ ഓടിച്ചു എങ്കിലും അത് എന്റെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു കൂടുതൽ സാധനങ്ങൾ താഴെ വീഴിച്ചതല്ലാതെ അതിനു പുറത്തേക്കു പോകുവാൻ സാധിച്ചില്ല. ആ പക്ഷിയെ വെറുതെ ഓടിച്ചു നടക്കാം എന്നല്ലാതെ അത് ഉടനെ പുറത്തേക്കു പോകില്ല എന്ന് മനസ്സിലായി ..കാരണം അതിനു രക്ഷപെടാനുള്ള വഴി ഏതാണെന്നു അറിയില്ല.
നന്നേ പരിഭ്രമിച്ചുപോയ അത് വീണ്ടു ഫാനിൻറെ ലീഫിൽ ഇരിപ്പായി .അതിനെ എങ്ങിനെയെങ്കിലും അതിന്റെ ലോകത്തേക്കു മടക്കിവിടണം എന്ന് എനിക്ക് തോന്നി .തിരികെ ഒരു ബെഡ് ഷീറ്റുമായി വന്ന് , വളരെ ആയാസപെട്ടു ആ ക്ഷണിക്കപെടാത്ത അതിഥിയെ പിടിച്ചു . ആ ബെഡ് ഷീറ്റിനു ള്ളിൽ വച്ചു അത് മരണ വെപ്രാളത്തോടെ പിടക്കുന്നത്‌ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. ആ പക്ഷിയെ അതിന്റെ ലോകത്തിലേക്ക് പറത്തിവിട്ടിട്ട് ,തിരികെവന്നു വൃത്തികേടായ ,അലങ്കൊലപെട്ട മുറി നേരെയാക്കുന്നതിന്റെ ഇടയിൽ ഞാൻ ഓർത്തു ആ പക്ഷി ഇത്തിരി നേരത്തേ പിടിതന്നിരുന്നെങ്കിൽ അതിനു അത്ര നേരത്തേ രക്ഷപെടമായിരുന്നില്ലേ ....എന്ന്. പെട്ടെന്ന് എന്റെ കണ്ണുകൾ ചുമരിൽ തറച്ചിരിക്കുന്ന ക്രൂശിതരൂപത്തിൽ പതിഞ്ഞു ...... അപ്പോൾ എൻറെ ഉള്ളിൽ ക്രൂശിതൻ ചോദിച്ചു "എനിട്ട്‌ എന്തെ മകനെ നീയിതു വരേ എനിക്ക് പിടി തരാത്തത് ....? എത്ര നാളായി നീയിപ്പോൾ പിടി തരും എന്ന് കരുതി നിനക്കുള്ള, നിന്റെ ക്ഷേമത്തിനുള്ള , അനുഗ്രഹങ്ങളും , പദ്ധതിയുമായി ഞാൻ പിറകെ നടക്കുന്നു ......." അതേ ഞാനൊന്നു പിടികൊടുത്താൽമാത്രമേ എന്റെ ദൈവത്തിനു എന്റെ ജീവിതത്തിൽ പ്രവരതികുവാൻ സാധികുകയുള്ളൂ ......അപ്പോഴാണ്‌ എനിക്ക് മനസ്സിലായത് എന്റെ ബുദ്ധിയിലും ,കഴിവിലും ആശ്രയിച്ചു ഞാൻ നടത്തിയ ശ്രമങ്ങൾ പരാജയം രുചിച്ചതിന്റെ കാരണം .എല്ലാം ദിവസവും ഞാൻ പതിവ് പ്രാർത്ഥന നടത്തുന്നണ്ടായിരുന്നു ....പക്ഷേ ദൈവത്തിനു എന്നിൽ പ്രവർത്തിക്കണമെങ്കിൽ ഞാൻ എന്നെ പൂർണമായും അവിടത്തേക്ക് സമർപ്പികണം എന്ന് ......

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 285
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 258
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 382
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 370
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 259

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in