Home » ലേഖനങ്ങള്‍
സുക്ഷിച്ചാല്‍ ദുഖിക്കേണ്ട............
Category :- ലേഖനങ്ങള്‍ Author :- Shahul Malayil 
Posted on March 21, 2014, 1:44 pm

Click to Enlarge!

പെരിന്തല്‍മണ്ണ KSRTC സ്റ്റാന്റ്. സമയം രാത്രി. 11.35. യാത്രക്കാര്‍ നന്നേ കുറവ്.. സ്റേഷന്‍ മാസ്റ്റര്‍ തന്റെ കസേരയില്‍ ചാരി ഇരുന്നു ഉറങ്ങുന്നു.. കൊതുകുകളുടെ താവളമായ മൂത്രപ്പുരയില്‍ നിന്നും പൊട്ടിയ പൈപ്പില്‍ നിന്നും വെള്ളം ഒഴുകി പോവുന്ന ശബ്ദം കേള്‍ക്കാം... യാത്രക്കാര്‍ക്കുള്ള ഇരിപ്പിടത്തില്‍ ഇരിക്കുകയാണ് ഒരു ചെറുപ്പക്കാരി.. സുന്ദരി.. " ഇത്ഷേ ര്‍ളി" മൈസൂര്‍ നെഹ്‌റു കോളേജില്‍ രണ്ടാം വര്‍ഷ MBA വിദ്ധ്യാര്‍ത്തി.. അവള്‍ തന്റെ കയ്യിലുള്ള ടച് മൊബൈലില്‍ ഫേസ് ബുക്കില്‍ പരതുകയാണ്.

തൊട്ടപ്പുറത്ത് വെളിച്ചം കുറഞ്ഞ ഭാഗത്ത്‌ നിന്ന് സിഗേരെട്ടു വലിക്കുകയാണ്‌ ഒരു ചെറുപ്പക്കാരന്‍.ഇത് ജോണിക്കുട്ടി.എരിഞ്ഞു തീരായ സിഗെരെറ്റ്‌ നിലത്തെക്കിട്ടു ഷൂ കൊണ്ട് ഞെരിച്ചമര്‍ത്തി അയാള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കൌണ്ടറില്‍ എത്തി.. "" സാര്‍ ഇനി മൈസൂരിലേക്ക് എപ്പോഴാ ബസ്"" ഉറക്കം നഷ്ട്ടപ്പെടുത്തിയത് ഇഷ്ട്ടപ്പെടാതെ അയാള്‍ പാതി കണ്ണുകള്‍ തുറന്നു അവനെ ദേഷ്യത്തോടെ നോക്കി. ""ആ ..പത്തു മിനിട്ട് കഴിഞ്ഞാ ഒരെണ്ണം വരും. "" സാര്‍ ബസ്സില്‍ തിരക്കുണ്ടാവുമോ?? "" തിരക്കുണ്ടോന്നു ഗണിച്ചു പറയാന്‍ ഞാന്‍ കണിയാന്‍ ഒന്നുമല്ല... അവനു അയാളുടെ സംസാരം പിടിച്ചില്ല എങ്കിലും അവന്‍ സംയമനം പാലിച്ചു.. "" സാര്‍ ഒരു റിസര്‍വേഷന്‍ മൈസൂരിലേക്ക്...

ടിക്കെട്ടു മേടിച്ചു അവന്‍ അവളുടെ അടുത്തേക്ക്‌ ചെന്നു.. ദാ ടിക്കെട്ട്‌.. സൂക്ഷിച്ചു പോണം.. പത്തു മിനിട്ട് കഴിഞ്ഞാല്‍ ബസ്സ് വരും. "ശരി ഏട്ടാ.. പിന്നെ ഏട്ടാ...ഇത്തവണ ക്രിസ്മസിന് ഞാന്‍ ഉണ്ടാവില്ല.. കാരണം ലീവ് ഇല്ല... അത് കേട്ടതും അവന്റെ മുഖത്തു സങ്കടം നിറഞ്ഞു.. അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ബസു വന്നു.... അവളുടെ ബാഗും പെട്ടിയും തൂക്കി അവനും അവളുടെ കൂടെ ബസ്സില്‍ കയറി.. ഇറങ്ങാന്‍ നേരം അവന്‍ അവളെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ മൃദുവായി ചുംബിച്ചു.. അവളുടെ കണ്ണുകള്‍ നിറഞ്ഞു... അച്ഛനേക്കാളും താന്‍ സ്നേഹിച്ച തന്റെ ചേട്ടന്‍.. ബസ്സ് കണ്ണില്‍ നിന്നും മറയുവോളം അവന്‍ അവള്‍ക്കു നേരെ കൈ വീശി... അച്ഛന്‍ മരിച്ചതിനു ശേഷം താനായിരുന്നു അവള്‍ക്കു അച്ഛന്‍.. ലോകത്ത് ഒരു ആങ്ങളയും സ്വന്തം പെങ്ങളെ ഇത്ര മാത്രം സ്നേഹിചിട്ടുണ്ടാവില്ല.. അത് കൊണ്ട് തന്നെ അഅവള്‍ ഇല്ലാത്ത ഓരോ നിമിഷവും അവനു വേദനയായിരുന്നു...

ഒരു ക്രിസ്മസ് തലേന്ന്..അങ്ങാടിപ്പുറം ചെങ്ങര ഹെറിറ്റേജ്. ബാറിനു പുറത്തെ വിശാലമായ പുല്‍ തകിടില്‍ നിര്‍മിച്ച ഒരു ഹട്ടിനു കീഴെ അവര്‍ 6 പേര്‍.. മുന്നില്‍ പതഞ്ഞു പൊങ്ങുന്ന ബിയര്‍ ഗ്ലാസ്സുകള്‍. """ അപ്പൊ ജോണിക്കുട്ടി നീ പറ ഇത്തവണ നമ്മുടെ ടൂര്‍ എങ്ങോട്ടാണ് "" സംശയമെന്ത് മൈസൂരിലേക്ക് തന്നെ. രണ്ടാണ് കാരണങ്ങള്‍.. ഒന്ന് എത്ര കണ്ടാലും മതി വരാത്ത സ്ഥലങ്ങള്‍..രണ്ട്.. തികച്ചും പെഴ്സണല്‍.. എന്റെ പെങ്ങള്‍ കൂടെയില്ലാത്ത ഒരു ക്രിസ്മസ്.. അതോഴിവാക്കാം .. മൈസൂരിലേക്ക് പോയാല്‍ അവളെയും കാണാം... ""എന്നാ അങ്ങനെയാവട്ടെ ജോണിക്കുട്ടി... വണ്ടി ഞാന്‍ എടുക്കാം.. നാളെ വൈകിട്ട് നമുക്ക് യാത്ര തിരിക്കാം... enjoy.... ഗ്ലാസ്സുകള്‍ വാനിലെക്കുയര്‍ന്നു .. cheers...

നാടുകാണി ചുരം കയറുകയാണ് ആ ബ്ലാക്ക് സ്കോര്‍പിയോ... ഉള്ളില്‍ എല്ലാവരും ആനന്ദത്തിലാണ്... സ്റ്റീരിയോയില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തില്‍ ഹിന്ദി ഗാനം കേള്‍ക്കാം... നാടുകാനിയിലെ റോഡ്‌ മഹാ മോശമാണ്.. നന്നേ വീതി കുറവും.. ഡ്രൈവിംഗ് തീര്‍ത്തും ദുഷ്കരം.. ഒരു വശത്ത്‌ നിബിഡ വനം.. മറുവശത്ത്‌ അഗാധമായ കൊക്ക... ഓരോ വളവു പിന്നിടുമ്പോഴും പുറത്തേക്ക് നോക്കുമ്പോള്‍ അകലെ പൊട്ടു പോലെ പട്ടണം കാണാം.. ഉറുമ്പുകളെ പോലെ അരിച്ചരിച്ചു പോവുന്ന വാഹനങ്ങള്‍... കൂണ് പോലെ കാണുന്ന വലിയ കെട്ടിടങ്ങള്‍... അകലെ തലയുയര്‍ത്തി നില്‍ക്കുന്ന സഹ്യ നിരകള്‍... ആ വാഹനം പതിയെ നീങ്ങുകയാണ്..

ഗൂടല്ലൂരും, തോപ്പക്കാടും ,കര്‍ണാടക ബോര്ടരും പിന്നിട്ട് അവര്‍ മൈസൂര്‍ കാട്ടിലെക്കെത്തി.. ഇരു വശത്തുമുള്ള കാടിന് കുറുകെയുള്ള റോഡ്‌.. റോഡ്‌ അരികില്‍ ഭയമില്ലാതെ മേഞ്ഞു നടക്കുന്ന മാന്‍ പെടകള്‍... മുന്നില്‍ തലയുയര്‍ത്തി നടക്കുന്ന ഗജ വീരന് പിറകെ നടന്നു നീങ്ങുന്ന ആനകൂട്ടങ്ങള്‍... വണ്ടിക്കുള്ളില്‍ നിന്നും പലതവണ ക്യാമറ ഫ്ലാഷുകള്‍ മിന്നി....

മൈസൂര്‍ പാലസിന് മുന്നിലാണ് ആ യാത്ര അവസാനിച്ചത്‌.. കേരള രെജിസ്ട്രേഷന്‍ വണ്ടി കണ്ടതും സ്കൂട്ടറില്‍ നിന്നും ഒരാള്‍ പാഞ്ഞു വന്നു.. "" സാര്‍ റൂം തേവയാ"" വേണ്ടെന്നു അവര്‍ തലയാട്ടി... സാര്‍ നല്ല ലേഡീസ് കെടക്കും... റേറ്റ് കൊഞ്ചം പോതും.. പെണ്ണെന്നു കേട്ടതും വണ്ടിക്കുള്ളവര്‍ പരസ്പ്പരം നോക്കി .. പിന്നെ അയാളെ നോക്കി അതെ എന്ന് തലയാട്ടി..

അയാളുടെ സ്കൂട്ടരിനെ പിന്തുടരുകയാണ് ആ സ്കൊര്‍പ്യോ.. ബാന്‍ഗ്ലൂര്‍ റോഡിലൂടെ ഒരു കിലോമീറ്റര്‍ പോയ ശേഷം മംഗലാപുരം റോഡിലേക്ക് കയറി.. പിന്നെ ഒരു നൂറു മീറ്റര്‍ പോയ ശേഷം വലതു വശത്തെ പോക്കെറ്റ്‌ റോട്ടിലേക്ക് കയറി... ""അന്ന പൂര്ന്നെഷ്വരി ലോഡ്ജിംഗ്"" എന്ന് എഴുതിയ ഒരു ബില്ടിങ്ങിനു മുന്നില്‍ വാഹനം നിര്‍ത്തി.. വണ്ടിയില്‍ നിന്നും പുറത്ത് ഇറങ്ങി അവര്‍ അയാളെ അനുഗമിച്ചു.. കൌണ്ടറില്‍ ഇരിക്കുന്ന തടിച്ചു കറുത്ത ആളോട് അയാള്‍ കന്നടയില്‍ എന്തോ പറഞ്ഞു.. പിന്നെ മുകളിലേക്ക്.. മുകളില്‍ ലോക്ക് ചെയ്ത ഒരു ഗ്രില്‍ തുറന്നു അവര്‍ അകത്തേക്ക് കടന്നു... മല്ലന്മാരായ രണ്ടു പേര്‍.. അവരോടും അയാള്‍ കന്നടയില്‍ എന്തോ പറഞ്ഞു.. തൊട്ടപ്പുറത്തെ റൂമില്‍ ഒരാള്‍ ഉയരമുള്ള ഒരു അല്‍സേഷ്യന്‍ നായ കിടക്കുന്നു.. അവരില്‍ ഭയം നിറഞ്ഞു...

പെട്ടെന്ന് അവരുടെ മുന്നിലേക്ക്‌ വരി വരിയായി പെണ്‍കുട്ടികള്‍ വന്നു.. ടൈറ്റ് ടീ ഷര്‍ട്ടും,ഹാഫ് ട്രൌസറും ധരിച്ച സുന്തരികള്‍... എല്ലാവരും അമിതമായി makeup ചെയ്തിരിക്കുന്ന.. ലിപ്സ്ടിക് ഇട്ട ചുണ്ടുകള്‍ കടിച്ചു അവര്‍ ആ ചെറുപ്പക്കാരെ കണ്ണുകള്‍ കൊണ്ട് മാടി വിളിച്ചു.. എന്നാല്‍ അവരെയൊന്നും അവര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല.. വീണ്ടും രണ്ടും ലോഡ്ജുകളില്‍ കൂടി പോയി അവര്‍.. തുണിക്കടയില്‍ വസ്ത്രമെടുക്കാന്‍ കയറിയ അവസ്ഥ.. ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കാം....

ഒരു ഹോട്ടല്‍ റൂം... "" കാലിയായ മദ്യക്കുപ്പികള്‍ .. ജോണിക്കുട്ടി അടക്കം എല്ലാവരും നല്ല മദ്യ ലഹരിയിലാണ്... "" അണ്ണാച്ചീ നല്ല കേരള പെണ്ണുങ്ങളെ കിട്ടുമോ.. ഈ കൂതറ പീസുകള്‍ ഒന്നും ശരിയാവില്ല"" "" കേരള പസങ്ക ഇരിക്ക് തംബീ.. റൊമ്പ അഴകാന പോന്കള്‍.. അനാ റേറ്റ് ജാസ്തി""" ""പണം പ്രശനമല്ല അണ്ണാച്ചീ ആദ്യം അവരെ കൊണ്ട് വാ"""

""സരി കൊഞ്ചം wait പണ്ണണം.. എല്ലാം കോളേജ് സ്ട്ടുടന്റ്സ്... ""

ഹോട്ടലിനു മുന്നില്‍ ഒരു ഒമ്നി വന്നു നിര്‍ത്തി അതില്‍ നിന്നും കുറച്ചു പെണ്‍കുട്ടികള്‍ ഇറങ്ങി... ജോണിക്കുട്ടി മയങ്ങുകയായിരുന്നു. ബ്രോക്കര്‍ വന്നു അയാളെ വിളിച്ചു... ""സാര്‍ പൊണ്ണ്‍ റെഡി.. എല്ലാവരും ഓരോ പൊന്കളെ സെലക്ട്‌ പണ്ണിയാച്ച്..നീങ്ക താ ... "" അയാള്‍ ബദ്ധപ്പെട്ടു എണീറ്റ്‌..ലഹരി കീഴടക്കിയ അയാള്‍ നന്നായി ആടി കുഴയുന്നുണ്ടായിരുന്നു... "" വാതില്‍ തുറന്നു പുറത്തേക്കു വന്ന്.. കൂട്ടുകാര്‍ എല്ലാവരും ഓരോരുത്തരെ സെലെക്റ്റ് ചെയ്തിരിക്കുന്നു.. തനിക്കു വേണ്ടി ബാക്കി വച്ച പെണ്ണിന്റെ മുഖത്തേക്ക് നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു.. നല്ല തറവാട്ടില്‍ പിറന്ന മൊഞ്ചുള്ള പെണ്ണ്.. ""അളിയാ enjoy.. """"കൂട്ടുകാരനാണ്.. അയാള്‍ തിരിഞ്ഞു നോക്കി... സംഗതി കഴിഞ്ഞു റൂമില്‍ നിന്നും സന്തോഷത്തോടെ പുറത്തിറങ്ങി വരികയാണ് അവന്‍... "" ഡാ നല്ല ഉഗ്രന്‍ പീസ്.. ഹോ ഇച്ചിരി കാശ് കൂടിയാല്‍ എന്താ ഈ ജന്മത്തില്‍ ഇങ്ങനെ ഒരെന്നതിനെ കിട്ടില്ല... ഞാന്‍ സ്വര്‍ഗം കണ്ടു...പെട്ടെന്നാണ് ജോണിക്കുട്ടി ആ കാഴ്ച കണ്ടത്..ഒരു നുമിഷം അയാള്‍ തരിച്ചു നിന്ന്.. സ്വന്തം കണ്ണുകളെ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.... ഒരു നിമിഷം ഈ ഭൂമി പിളര്‍ന്നു താന്‍ താഴേക്കു പോയെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചു... തന്റെ കൂട്ടുകാരന്റെ റൂമില്‍ നിന്നിറങ്ങി വന്നത് ""ഷേര്‍ളി"" തന്റെ പുന്നാര പെങ്ങള്‍... തന്റെ പെങ്ങളെ കുറിച്ചാണ് അവന്‍ ഇത് വരെ പറഞ്ഞത്.. ദൈവമേ.. ലോകത്ത് ഒരാള്‍ക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതേ.. ചെറുപ്പത്തില്‍ അവളെ ഒരു മുള്ള് കുത്തിയാല്‍ പോലും അവളെക്കാള്‍ വേദനിചിരുന്നത് തനിക്കാണ്..ഇത്രയും കാലം താന്‍ ജീവിച്ചത് പോലും അവള്‍ക്കു വേണ്ടിയാണ് എന്നിട്ടിപ്പോള്‍ ...... അയാളുടെ കണ്ണുകള്‍ നിറഞ്ഞു... ഒരു തളര്‍ച്ചയോടെ അയാള്‍ നിലത്തേക്കു വീണു....

ഉന്നത വിദ്യാഭ്യാസം നേടാന്‍ വേണ്ടി അന്യ സംസ്ഥാനങ്ങളിലേക്ക് നമ്മുടെ മക്കളെ, നമ്മുടെ പെങ്ങന്മാരെ പറഞ്ഞയക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്... പാരതന്ത്ര്യത്തിന്റെ കൂട്ടില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക്‌ പറിച്ചു നടുമ്പോള്‍ മാറുന്ന ജീവിത ശൈലിയും, മോഡേണ്‍ കൂടുകാരികളും ചേരുമ്പോള്‍ അടിച്ചു പൊളിക്കാനുള്ള പണം കണ്ടെത്താന്‍ വേണ്ടി പലരും തെറ്റിലേക്ക് വഴുതി വീഴുന്നു... നമ്മുടെ മക്കളെ സൂക്ഷിക്കേണ്ടത് നാം തന്നെയാണ്... അന്യ സംസ്ഥാനത്ത് പഠിക്കാന്‍ പോവുന്ന എല്ലാകുട്ടികളും ഇങ്ങനെയാണ് എന്നല്ല മറിച്ചു ചിലരെങ്കിലും ഇങ്ങനെയാണ്..... നല്ല കുട്ടികള്‍ക്ക് പോലും ചീത്ത പേര് ഉണ്ടാകുന്നതും ഇത്തരക്കാരാണ്.... പണവും മാനവും തുലാസിലിട്ടു തൂക്കുന്ന്ന കാലത്ത് നമ്മുടെ പെങ്ങന്മാര്‍ക്കു കാലിടറാതിരിക്കട്ടെ.....

Tagged Keywords:  Shahul Malayil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in