Home » കവിതകള്‍
പ്രഭാത കിരണങ്ങള്‍ വിരുന്നു വന്നു
Category :- കവിതകള്‍ Author :- Geekunnel 
Posted on February 14, 2014, 7:57 pm

Click to Enlarge!

 

പ്രഭാത കിരണങ്ങള്‍ വിരുന്നു വന്നു
സുവര്‍ണ കൈകളില്‍ പ്രസാദവുമായി
വിഷാദ മലരുകള്‍ വിടര്‍ന്നു നിന്ന എന്‍
ഹൃദയവാടി തന്‍ ഉമ്മറപ്പടിയില്‍


പ്രഭാ മയന്‍ തന്‍ കരുണാകിരണങ്ങള്‍
ഉണര്‍ത്തി പൂമരകൊമ്പിലെ കിളികളെ
ചിറകുകള്‍ കൊത്തിമിനുക്കിയൊരുങ്ങി
കളകള ഗാനമതീണത്തില്‍ മൂളി




പ്രഭാവലയത്തില്‍ പൂക്കളും തിളങ്ങി
മധുര ചഷകത്തില്‍ പ്രണയവുമായി
പൂന്തെന്നലിന്‍ തന്‍ ഊഞ്ഞാലിലേറി
ഉദ്യാന മലരുകള്‍ ആരതി നേര്‍ന്നു




പ്രതീക്ഷ ചൊരിയും അരുണ കിരണങ്ങള്‍
ഉണര്‍ത്തി എന്നിലെ ഉറങ്ങും മനസ്സിനെ
കൊളുത്തി അണഞതാം വിളക്കുകളെല്ലാം
ഒരുങ്ങി ഞാനും വരവേല്‍പ്പിനായി

Tagged Keywords: Prabhaatham, Vazhi, Geekunnel
ജീവിതം അമൂല്യമാണ്‌
വില മതിക്കാനാകാത്ത മൂ....
Page Views: 555
ദാമ്പത്യം
രണ്ട് ശരീരങ്ങള്‍ ഒന്ന....
Page Views: 657
അച്ഛാ പത്തു രൂപ താ.....
എന്റെ കണ്ണ് നിറഞ്ഞു. അ....
Page Views: 682
എന്‍റെ അച്ഛന്‍
ഒരു സൈക്കിള്‍ ബെല്‍ ഇര....
Page Views: 1226
അമ്മയും മകളും
അമ്മ നേരെ മാനേജരുടെ അട....
Page Views: 907

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in