Home » ലേഖനങ്ങള്‍
നമ്മുടെ ആര്‍ഭാട (ശവ) സംസ്കാരം
Category :- ലേഖനങ്ങള്‍ Author :- Benyamin 
Posted on February 11, 2014, 4:27 pm

Click to Enlarge!

വളരെ ദൂരെ നിന്നെ പാട്ടുകേള്‍ക്കാം വഴിക്കിരുവശവും വലിയ ഫ്ലെക്സ് ബോര്‍ഡുകള്‍. എത്തിച്ചേരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍. വെള്ളപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച വലിയ കവാടം മുറ്റത്തു ചുവന്ന പരവതാനി അതിലൂടെ നമ്മെ സ്വീകരിച്ചാനയിക്കാന്‍ പ്രതെൃക ദൌത്യസംഘം.

ഒരു കല്യാണപ്പന്തലിലേക്കാണു കടന്നു ചെല്ലുന്നതെന്നു നിങ്ങള്‍ വിചാരിച്ചുവോ? അതോ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന ഒരു വലിയ താരനിശയിലേക്കോ? ഏതെങ്കിലും സംഘടനകളുടെ വാര്‍ഷികാഘോഷപരിപാടികളിലേക്ക് ....? എങ്കില്‍ നിങ്ങള്‍ക്കു വല്ലാതെ തെറ്റിപ്പോയിരിക്കുന്നു. മധൃതിരുവിതാംകൂറിലെ ഒരു മരണവീട്ടിലേക്കാണു നാം കടന്നുചെന്നിരിക്കുന്നത് . സിനിമയിലല്ല നിത്യജീവിതത്തില്‍.

അന്തിച്ചു നില്‍ക്കരുതു, ഇനിയുമുണ്ട് പുതിയ നാട്ടുനടപ്പുകള്‍. സംഗീതം പൊഴിക്കുന്ന സ്വര്‍ഗപ്പെട്ടിയിലാണ് അമ്മച്ചിയെ കിടത്തിയിരിക്കുന്നത്. തമിഴ് നാട്ടില്‍ നിന്നുള്ള പൂക്കളുടെ മലഞ്ചെരുവിലാണ് അതു വച്ചിരിക്കുന്നത്. അവരെ കണ്ടു നമിച്ചു കഴിഞ്ഞാല്‍ നേരെ ലഘുപാനീയത്തിന്‍റെ സ്റ്റാളിലേക്കാണു നമുക്കു പോകേണ്ടത്. അതും കഴിഞ്ഞാല്‍ സ്റ്റൈലില്‍ അലങ്കരിച്ച കസേരകള്‍ നിരത്തിയ പന്തലിലേക്കു കടന്നിരിക്കാം അതു ശീതീകരിച്ചതാണ്. അവിടെ ഒട്ടേറെ ക്ലോസ്ഡ് സര്‍ക്യുട്ട് ടിവികള്‍. മരിച്ചു കിടക്കുന്ന അമ്മച്ചിയുടെ ദൃശ്യമാണവയില്‍. പ്രാര്‍ത്ഥനക്കാരുടെ ദൃശ്യം, വൈദികരുടെ ദൃശ്യം, കാഴ്ചക്കാരുടെ ദൃശ്യങ്ങള്‍ പിന്നെ അമ്മച്ചിയുടെ പൂര്‍വകാല ചിത്രങ്ങള്‍, അമ്മച്ചി ഉണ്ണുന്നത്, ഉറങ്ങുന്നത്, ഉമ്മ കൊടുക്കുന്നത്, ഓമനത്തിങ്കള്‍ താരാട്ട് പാടുന്നത് അതിങ്ങനെ മാറിമാറി കാണിച്ചുകൊണ്ടിരിക്കും. ഇനി അന്നേ ദിവസം തിരക്കുകള്‍ കാരണം അവിടേക്കു കടന്നുചെല്ലാന്‍ കഴിയാതെ പോയവര്‍ തീരെ വിഷമിക്കേണ്ടതില്ല.  നിങ്ങള്‍ എവിടെ ആയിരിക്കുന്നുവോ  അവിടെ ഇരുന്ന്‍ ആ ദൃശ്യങ്ങള്‍ എല്ലാം കണ്ടു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍കഴിയുംവിധം ഓണ്‍ലൈന്‍ ലൈവ് ടെലികാസ്റ്റ്.

ഇന്നലെ വരെ ആരുംനോക്കാനും കാണാനുമില്ലാതെ കിടന്നു നരകിച്ച തള്ളയാണോ ഇതെന്ന്‍ അതിശയപെട്ടാല്‍ അതു മനസ്സില്‍ വയ്ക്കുകയേ ആകാവൂ പുറത്തു കാണിക്കരുത്. അല്ലെങ്കിലും ഞങ്ങള്‍ മധ്യതിരുവിതാംകൂറുകാര്‍ക്ക് ജാടയും പൊങ്ങച്ചവും ഇത്തിരി കൂടുതലാണെന്നു പൊതുവേ ഒരു പറച്ചിലുണ്ട്. അതില്‍ അല്പസ്വല്പം സത്യമില്ലാതെയുമില്ല. വീടുപണിയും കല്യാണവുമാണു നമുക്കു നടത്താവുന്ന ഏറ്റവും ആര്‍ഭാടം നിറഞ്ഞ കാര്യങ്ങള്‍ എന്നായിരുന്നു ഇതുവരെ കേരളത്തിന്‍റെ വിചാരം അതിനെയാണ് ഞങ്ങളിപ്പോള്‍ ശവസംസ്കാരം കൊണ്ടു മറികടന്നുകൊണ്ടിരിക്കുന്നത്. എത്ര തിരുമേനിമാര്‍, എത്ര അച്ചന്മാര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എന്നീ കണക്കുകള്‍ നോക്കി പ്രൌഡിവിലയിരുത്തുന്ന കാലമൊക്കെ പോയി. അതിന്‍റെയൊപ്പം ഇങ്ങനെ ചില അള്‍ട്രാമോഡേണ്‍ സന്നാഹങ്ങള്‍ കൂടി ഉണ്ടെങ്കിലേ അതു നാലു പേര്‍ മതിക്കുന്ന ശവമടക്കായി മാറുകയുള്ളൂ.

'വീട്ടിലാരെങ്കിലും ഒന്നു മരിച്ചിരുനെങ്കില്‍ ഒരു ശവമടക്കു നടത്തിക്കാണിച്ചു കൊടുക്കാമായിരുന്നു....' എന്ന് ആത്മഗതം നടത്തുന്നവര്‍ പോലും ഞങ്ങള്‍ക്കിടയിലുണ്ട് എന്നു പറഞ്ഞാല്‍ അതു കഥാകാരന്‍റെ അതിസയോക്തി എന്ന് ആരും വിചാരിക്കരുത്. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍ക്കോസിന്‍റെ നോവലിലെ മക്കോണ്ട പോലെ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുള്ള കാര്യങ്ങള്‍ സംഭവിക്കുന്ന ദേശമാണിത്.

ഇതെല്ലാം സഹിക്കാം ചെല്ലുന്നവര്‍ക്കെല്ലാം അമ്മച്ചിയുടെ അന്‍പതു വര്‍ഷം പഴയ ചിത്രം പതിച്ച ബാഡ്ജ് തരും നാലുപേര്‍ കൂടുന്നിടമല്ലേ നാണക്കേടെന്നു വരുത്തരുത് എന്നു ഞങ്ങളുടെ കടമ്മനിട്ട പാടിയിട്ടുള്ളതുകൊണ്ട് എല്ലാവരും വാങ്ങി നെഞ്ചത്തു കുത്തും ശവസംസ്കാരം കഴിയുന്നതും അതു വലിച്ചൂരി മുറ്റത്തേക്ക് ഒരേറുവച്ചു കൊടുക്കുന്നതും ഒന്നിച്ചായിരിക്കും. പിന്നാലെ വരുന്നവര്‍ അതില്‍ ചവിട്ടിയായിരിക്കും പൊതി വാങ്ങാന്‍ ഓടുന്നത്.

ബാക്കി എന്തും ആയിക്കോട്ടെ. നിങ്ങളുടെ പണം നിങ്ങളുടെ ഗമ, ശരീരത്തില്‍ മണ്ണു വീഴുന്നതിനു മുന്‍പു നിലത്തിട്ടു ചവിട്ടാനാണെങ്കില്‍ പൊന്നമ്മച്ചിയുടെ ഫോട്ടോ ഇങ്ങനെ അച്ചടിച്ചു വിതരണം ചെയ്യണോ മക്കളേ.....?!

Tagged Keywords:  Benyamin
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 334
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 294
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in