Home » ലേഖനങ്ങള്‍
എന്റെ അനുഭവത്തില്‍ കണ്ട ഒരു സംഭവം
Category :- ലേഖനങ്ങള്‍ Author :- Shahul Malayil 
Posted on November 26, 2013, 6:39 pm

Click to Enlarge!

ആരെയും കരിവാരി തേക്കാന്‍ വേണ്ടി അല്ല..എല്ലാ സ്ത്രീകളും ഇങ്ങനെ അല്ല... പക്ഷെ ഞാന്‍ എന്റെ അനുഭവത്തില്‍ കണ്ട ഒരു സംഭവം ഇവിടെ എഴുതുന്നു... മുമ്പ് വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക.

എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ ടാക്സിയില്‍ ഇരുന്നു അയാള്‍ ചിന്തിക്കുകയായിരുന്നു...തന്റെ നേര്‍ പകുതി,തന്‍റെ പാതി ജീവന്‍ എന്ന് കരുതിയവള്‍ക്ക് എന്ത് പറ്റി??

രണ്ടു വര്ഷം ആയെ ഉള്ളൂ ഞാന്‍ അവളെ പിരിഞ്ഞിട്ടു,അപ്പോഴേക്കും അവള്‍ മറ്റൊരുത്തന്റെ കൂടെ .........അത് നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു...ഛെ...

വീട്ടിലെത്തിയ അയാള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു സുട്കൈസ് ടാബിളിലേക്ക് എറിഞ്ഞു ബെട്രൂമിലേക്ക് നടന്നു.
അവിടെ ബെഡിന്റെ മൂലയില്‍ മുഖംപൊത്തിയിരുന്നു കരയുകയായിരുന്നു അവള്‍....തന്റെ ഭാര്യ...വന്ജകി....എന്നെ മറന്നു മറ്റൊരുത്തന്റെ കൂടെ കിടന്നു..ഇപ്പൊ കരച്ചിലും.....

ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല.ഞെട്ടിത്തിരിഞ്ഞു നോക്കിയ അവളുടെ മുഖത്ത് അയാളുടെ കരതലം ആഞ്ഞു പതിച്ചു.ഒരലര്‍ച്ചയോടെ അവള്‍ തെറിച്ചു വീണു.....

വീണ്ടും തല്ലാന്‍ അണഞ്ഞ അയാളോട് അവള്‍ അലറി......

തൊട്ടു പോവരുത് എന്നെ.......

തൊട്ടാല്‍ നീ എന്ത് ചെയ്യുമെടീ.....

എന്‍റെ കൈ നിങ്ങളുടെ മുഖത്തും പതിയും....

അയാള്‍ ഒന്ന് വിളറി....നിനക്ക് എന്ത് കുറവായിരുന്നു ഇവിടെ.....ഇട്ടുണ്ണാന്‍ പോന്തളികയില്‍ ഭക്ഷണവും...പണത്തിനു പണവും,ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും ...എന്നിട്ടും നീ എന്നെ ചതിച്ചു...........

ശരിയാ എല്ലാം ഉണ്ടായിരുന്നു പക്ഷെ ഒരു പെണ്ണിന് ജീവിക്കാന്‍ ഈ പറഞ്ഞതൊന്നുമല്ല അത്യാവശ്യം..അവളുടെ ഭര്‍ത്താവിന്റെ സാമീപ്യമാണ്....നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 12 വര്‍ഷമായി.....രണ്ടര വര്ഷം കൂടുമ്പോള്‍ ആറു മാസം ലീവിന് നിങ്ങള്‍ വരും..ഈ 12 വര്‍ഷത്തില്‍ നിങ്ങള്‍ എന്‍റെ കൂടെ ജീവിച്ചത് വെറും നാല് വര്‍ഷതോളമാണ്...ഇങ്ങനെയെങ്കില്‍ നിങ്ങള്‍ എന്തിനു എന്നെ കല്യാണം കഴിച്ചു...?????ജീവിക്കാന്‍ വകയില്ലാതെ നിങ്ങള്‍ ഗള്‍ഫില്‍ പോയതാണെങ്കില്‍ എനിക്ക് മനസ്സിലാവും...അവസാന വട്ടം നിങ്ങള്‍ യാത്രയായപ്പോള്‍ പറഞ്ഞത് ബസ്സ്ടാണ്ടിനു മുന്നിലെ മുപ്പത് സെന്ററില്‍ പുതിയ ഷോപിംഗ് ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പടുതുയര്‍ത്തണ്ണം എന്നാണ്....നിങ്ങള്‍ ഓരോന്നും പടുത്തുയര്‍ത്തുബോള്‍ തകര്‍ന്നടിഞ്ഞത് എന്‍റെ സ്വപ്നങ്ങളാണ്.....

രണ്ടു വര്ഷം നിനക്ക് എന്നെ കാണാതായപ്പോഴേക്കും നിനക്ക് ****മൂത്തോടീ....*&&^%%മോളെ........

അതെ പെണ്ണിനെ സൃഷ്ടിച്ചത് ഐസ് കട്ട കൊണ്ടല്ല ആണിന്റെ വാരിയെല്ല് കൊണ്ടാ.....
അബദ്ദത്തില്‍ ഏതെങ്കിലും മൊബൈല്‍ കടയില്‍ നിന്നു ഈസി റീ ചാര്‍ജ് ചെയ്‌താല്‍ നമ്പര്‍ നോട്ട് ചെയ്തു അവന്‍ രാത്രി വിളിക്കും..കിടന്നോ ..ഒറ്റയ്ക്കാണോ....വരട്ടെ എന്നും പറഞ്ഞു......ഒരു ഓട്ടോയില്‍ കയറിയാല്‍ ഓട്ടോ അന്നേരം റിസേര്‍വ് ആവും...ബസ്സില്‍ കയറിയാല്‍ തട്ടലും മുട്ടലും..ഉഴിയലും.....മരണ വീട്ടില്‍ പോയാല്‍ വരെ ഗള്‍ഫുകാരന്റെ ഭാര്യയാ എന്നും പറഞ്ഞു ഓരോരുത്തരുടെ നോട്ടം....
വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവനും...തെങ്ങിന് ത്ടമിടാന്‍ വരുന്ന്നവനും
നിങ്ങള്‍ മേടിച്ചു തന്ന ഈ വില കൂടിയ ഷിഫോണ്‍ സാരിക്കുള്ളിലെ പച്ച മാംസതിലേക്ക് ആര്‍ത്തിയോടെ തുറിച്ചു നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ട്....എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതവളുടെ അവസ്ഥ...ഒന്ന് മാറ്റി പുറത്തിറങ്ങിയാല്‍ പിഴപ്പിക്കാന്‍ നില്‍ക്കുന്നവരുടെ ഇടയില്‍ ഞാന്‍ പിടിച്ചു നില്‍ക്കാന്‍ പെട്ട പാട്....

ഭര്‍: ഇല്ലാത്ത സമയമുണ്ടാക്കി ദിവസവും രണ്ടു മണിക്കൂറോളം നിനക്ക് ഞാന്‍ വിളിക്കാറില്ലേ......

ഉവ്വ് വിളിക്കാറുണ്ട്....ഓരോ തവണ ഞാന്‍ വരാന്‍ പറയുമ്പോഴും നിങ്ങള്‍ പറയും ലീവില്ല..തിരക്കിലാണ്.. ഓരോ ദിവസവും എണ്ണി നിങ്ങളെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന എനിക്ക് കിട്ടുന്ന മറുപടി....അപ്പോള്‍ കിട്ടാത്ത ലീവ് ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടന്നു എന്നറിഞ്ഞപ്പോള്‍ കിട്ടി അല്ലെ.,,
അവസാനം ഫോണിലൂടെ ഒരു ഉമ്മയും തരും.....നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ........"

""ഫോണിലൂടെ ഉമ്മ തന്നാല്‍ തീരുന്നതല്ല ഒരു ഭാര്യയുടെ വികാരം.....ഒരു ഭര്‍ത്താവിന്റെ കടമയും.......

ഭര്‍: നീ പറയുന്നത് ഞാന്‍ ഗള്‍ഫ്‌ നിര്‍ത്തി ആ രമണിയുടെ ഭര്‍ത്താവിന്റെ പോലെ ജീവിക്കണം എന്നാണോ....


അയാള്‍ക്കെന്താ ഒരു കുഴപ്പം ..നിങ്ങള്‍ ഈ കെട്ടിപ്പൊക്കിയ മണി മന്ധിരതെക്കാള്‍ കളിയും ചിരിയും സമാധാനവും ഉണ്ട് ആ ചെറ്റ കുടിലില്‍ ....രാത്രി കിടക്കാന്‍ നേരത്ത് ഭാര്യക്ക് വേണ്ടത് ഗാലക്സി മൊബൈല്‍ അല്ല തന്റെ ഭര്‍ത്താവിന്റെ സാമീപ്യമാണ്....സുഖത്തിലും ദുഖത്തിലും........ഒരു പെണ്ണ് വഴി പിഴക്കുന്നുവെങ്കില്‍ അത് അവളുടെ ഭര്‍ത്താവിന്റെ പരാജയമാണ്....നിങ്ങള്‍ പരാജയപ്പെട്ടു...

ഭര്‍- നീ പറയുന്നത് കേട്ടാല്‍ തോന്നും ഞാന്‍ അവിടെ കിടന്നു സുഖിക്കുയാനെന്നു.....

നിങ്ങള്‍ സുഖിക്കുക തന്നെയായിരുന്നു....നിങ്ങളുടെ റൂമിലുള്ള ഇന്തോനേഷ്യ പെണ്ണ് നിങ്ങളുടെ ആരാണ്.......നിങ്ങള്‍ ആണുങ്ങള്‍ക്ക് എന്ത് തെറ്റും ചെയ്യാം.പിടിക്കപ്പെട്ടാലും കുഴപ്പമില്ല.പക്ഷെ ഏതെങ്കിലുംപെണ്ണ് നിമിഷ ദൌര്ഭാല്യത്തില്‍ കുടുങ്ങി എന്തെങ്കിലും ചെയ്‌താല്‍ അവള്‍ വഴി പിഴച്ചവലായി....തെവിടിശിയായി..വിവാഹ മോചനമായി.....

ഈ തലയിണക്ക് നാവുണ്ടായിരുന്നെങ്കില്‍ അത് പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒഴുക്കിയ കണ്ണീരിന്റെ കണക്...

അയാള്‍ക്ക്‌ ഉത്തരം മുട്ടി പോയി ......പുറത്തിറങ്ങിയ അയാള്‍ ഒരു സിഗേരട്ടിനു തീ കൊളുത്തി രണ്ടു ചാല്‍ നടന്നു..പിന്നെ മൊബൈല്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു,.. '''' ആബിദ് ഇനി ഞാന്‍ തിരിച്ചു വരുന്നില്ല.''''
'' എന്ത് പറ്റി സര്‍ ഇത്ര പെട്ടെന്ന്.സര്‍ വന്നില്ലെങ്കില്‍ നമ്മുടെ കമ്പനിയുടെ വളര്‍ച്ച...????

''ആബിദെ ആദ്യം വളര്‍ത്തേണ്ടതും ..ഊട്ടി ഉറപ്പിക്കെണ്ടതും കമ്പനി അല്ല കുടുംബ ബന്ധങ്ങള്‍ ആണ്.ഇനിയും കുടുംബം മറന്നു ബിസിനസ്‌ നു പിറകെ പാഞ്ഞാല്‍ എനിക്ക് നഷ്ട്ടപ്പെടുന്നത് എന്റെ ജീവിതമായിരിക്കും...

ഇനിയെങ്കിലും എനിക്ക് ജീവിച്ചു തുടങ്ങണം.......ഇനിയെങ്കിലും എനിക്ക് ജീവിക്കണം.......

ജീവിതം അമൂല്യമാണ്‌
വില മതിക്കാനാകാത്ത മൂ....
Page Views: 555
ദാമ്പത്യം
രണ്ട് ശരീരങ്ങള്‍ ഒന്ന....
Page Views: 657
അച്ഛാ പത്തു രൂപ താ.....
എന്റെ കണ്ണ് നിറഞ്ഞു. അ....
Page Views: 682
എന്‍റെ അച്ഛന്‍
ഒരു സൈക്കിള്‍ ബെല്‍ ഇര....
Page Views: 1226
അമ്മയും മകളും
അമ്മ നേരെ മാനേജരുടെ അട....
Page Views: 907

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in