Home » ലേഖനങ്ങള്‍
ഒരു ജീവിതം
Category :- ലേഖനങ്ങള്‍ Author :- Shahul Malayil 
Posted on November 25, 2013, 9:48 am

Click to Enlarge!

അന്ന് എനിക്ക് പ്രോഗ്രാം പാലക്കാട്‌ ആയിരുന്നു..പ്രോഗ്രാം കഴിഞ്ഞു ട്രൂപിന്റെ ട്രാവലറില്‍ പെരിന്തല്‍മണ്ണ ksrtc സ്ടാണ്ടില്‍ വന്നിറങ്ങുമ്പോള്‍ സമയം പുലര്‍ച്ച രണ്ടു മണി ആയിരുന്നു..ഇനി കാലത്ത് നോക്കിയാല്‍ മതി വീട്ടിലേക്കു.എത്രയോ രാത്രികളില്‍ ഈ സ്ടാണ്ടില്‍ കൊതുക് കടിയും കൊണ്ട് ഞാന്‍ നേരം വെളുപ്പിച്ചിരിക്കുന്നു.

പൊട്ടിപ്പൊളിഞ്ഞ കക്കൂസിലെ ദുര്‍ഗന്ധവും,കൊതുകുകളുടെ താരാട്ട് പാട്ടും സഹിച്ചു ഞാന്‍ ഒരു മൂലയില്‍ ഇരുന്നു..എങ്ങും കനത്ത നിശബ്ദദ മാത്രം..ഇടയ്ക്കു തൊട്ടടുത്ത്‌ കിടക്കുന്നവരുടെ കൂര്‍ക്ക൦ വലി ഉയര്‍ന്നു കേള്‍ക്കാം.നല്ല തണുപ്പും മഞ്ഞുമുണ്ട് പുറത്ത്.മൌനം തളം കെട്ടി നിന്ന ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ബാഗ് തുറന്നു ഒരു പുസ്തകമെടുത്തു വായന തുടങ്ങി.പെട്ടെന്ന് എവിടെ നിന്നോ ഒരു കുഞ്ഞിന്‍റെ കരച്ചില്‍...പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ഞാന്‍ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.സ്ടാന്ടിനു ഉള്ളില്‍ നിന്നല്ല കരച്ചില്‍... ഞാന്‍ ചെവി ഒന്ന് വട്ടം പിടിച്ചു. സ്ടാണ്ടിനു കിഴക്ക് വശത്തെ ksrtc ഗാരേജില്‍ നിന്നാണ് കരച്ചില്‍ ഉയരുന്നത്.പൊട്ടിപ്പൊളിഞ്ഞ ആ ഗാരേജില്‍ തുരുമ്പ് പിടിച്ചു കട്ടപ്പുറത്തായ പഴയ വാഹനങ്ങള്‍ മ്മാത്രമേ ഉള്ളൂ....

ആകാംക്ഷ മനസ്സിനെ കീഴ്പ്പെടുത്തിയപ്പോള്‍ ഞാന്‍ പതിയെ എണീറ്റു.കാതുകളെ അലോസരപ്പെടുത്തി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആ കരച്ചിലിന്റെ ഉറവിടം തേടി. ഗരെജിനകത്തു തെളിച്ചം മങ്ങിയ ഒരു ബള്‍ബ്‌ മ്മാത്രമേ ഉണ്ടായിരുന്നുള്ളൂ...നിര നിരയായി നിര്‍ത്തിയിട്ട ബസ്സുകള്‍ക്കിടയില്‍ ഞാന്‍ അവനെ കണ്ടു. കീറിയ ഒരു തോര്‍ത്തില്‍ കിടത്തിയ ഒരു പിഞ്ചു കുഞ്ഞ്.പുറത്തെ തണുപ്പില്‍ ആ പാവം കിടു കിടാ വിറക്കുകയാണ്.ചുറ്റിനും മൂളി പറക്കുന്ന കൊതുകുകളും..

ഞാന്‍ ഒന്ന് നടുങ്ങി പോയി..ആരാണീ പാപം ചെയ്തത്.. ഈ പിഞ്ചു കുഞ്ഞിനെ ഈ തണുപ്പത് ഉപേക്ഷിച്ചു പോവാന്‍ മ്മാത്രം ക്രൂരത ആര്‍ക്കു തോന്നി. പെട്ടെന്നാണ് ആ അരണ്ട വെളിച്ചത്തിലും തൊട്ടടുത്ത ബസ്സില്‍ ആളനക്കം ഞാന്‍ ശ്രദ്ദിച്ചത്‌.ആരാണ് എന്നറിയാനുള്ള വെപ്രാളത്തില്‍ ഞാന്‍ ഡോര്‍ ഇല്ലാത്ത ആ ബസ്സിനകത്തേക്ക് കയറി മൊബൈല്‍ ഓണ്‍ ചെയ്തു...മൊബൈല്‍ വെളിച്ചത്തില്‍ ഒരാള്‍ തുണിയും വാരിച്ചുറ്റി ഓടുന്നത് ഞാന്‍ കണ്ടു. മുകളിലേക്ക് തെറുത്തു കയറ്റിയ സാരി താഴേക്കിട്ടു, മുടിയും വാരിച്ചുറ്റി ബാക്ക്സീറ്റില്‍ നിന്നും പതിയെ എഴുന്നേല്‍ക്കുന്ന ഒരു സ്ത്രീ..ചിത്രം എനിക്ക് വ്യക്തമായി തുടങ്ങി.. സ്വന്തം മകനെ പുറത്തു കിടത്തി അന്യനു കിടന്നു കൊടുക്കാന്‍ വന്ന അഭിസാരിക....എനിക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ആ സ്ത്രീ പൊട്ടി തെറിച്ചു...

നശിപിച്ചല്ലോടാ സാമ ദ്രോഹീ നീ.... നേരം വെളുത് വൈകുന്നേരം വരെ കാത്തിരുന്നിട്ടാ ഒരുത്തനെ കിട്ടിയത്..അവന്‍ കാശും കൂടി തരാതെ ഓടി കളഞ്ഞു...ഏതു സമയത്താ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്...ഈശ്വര...

'''സ്വന്തം കുഞ്ഞിനെ ആ കൊതുകിന്‍ കൂട്ടത്തില്‍ എറിഞ്ഞു കൊടുത്തിട്ട് ..മറ്റൊരുത്തന്റെ കൂടെ.....മനസ്സാക്ഷിയുണ്ടോഡീ നിനക്ക്....

''വിശന്നിട്ടാണ് സാറേ..രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്...എന്റെ കാര്യം പോട്ടെ പുറത്തു എന്റെ കുഞ്ഞിനെ കണ്ടോ...ഒരു വര്ഷം മ്മുംബ് ഒരുത്തന്‍ അടിവയറ്റില്‍ തന്നിട്ട് പോയ സമ്മാനമാ' ആ കിടക്കുന്നത്..അതിന്റെ വായിലേക്ക് വല്ലതും കൊടുക്കണ്ടേ...??ഇനിയും കടിച്ചു വലിച്ചാല്‍ ഈ ഉണങ്ങിയ മുലയില്‍ നിന്നും ചോരയെ അവനു കിട്ടൂ.. വെശന്നിട്ടു എണീറ്റ്‌ നിക്കാന്‍ വയ്യ സാറേ...


വല്ല ജോലിയും എടുത്തു ജീവിച്ചു കൂടെ നിങ്ങള്ക്ക്..????

ജോലിക്ക് പോയിരുന്നതാ സാറേ ..വാര്‍ക്ക പണിക്കു പോയി ...കെട്ടിട മുതലാളിക്കും,മേസ്തിരിക്കും തൊട്ടു സിമെന്റ് കൂട്ടാന്‍ വരുന്ന തമിഴന് വരെ കിടന്നു കൊടുക്കണം....പിന്നെ ഹോട്ടലില്‍ പാത്രം കഴുകാന്‍ നിന്ന്...അവിടെയുല്ലവര്‍ക്കും വേണ്ടത് ഈ മുഷിഞ്ഞ സാരിക്കുള്ളില്‍ ഞാന്‍ മറച്ചു വച്ച എന്റെ ശരീരമാണ്...എല്ലാം ക്കഴിഞ്ഞു ഈ കുഞ്ഞിനേയും എടുത്തു പിച്ച തെണ്ടാന്‍ ഇറങ്ങി.. പണം ചോദിച്ച ഒരുത്തന്‍ പറഞ്ഞു..വീട്ടിലേക്കു വാ ഒരു പണിയുണ്ട് ..അത് കഴിഞ്ഞു കാശ് തരാം എന്ന്... അന്ന് തുടങ്ങിയതാ സാറേ...മനസ്സുണ്ടായിട്ടല്ല..ഗതികേട് കൊണ്ടാണ്... ഞാന്‍ ഒറ്റയ്ക്കാണെങ്കില്‍ എന്നേ ഈ നശിച്ച ജീവിതം അവസാനിപ്പിച്ചേനെ..പക്ഷെ ആ പാവം കുഞ്ഞു എന്ത് തെറ്റ് ചെയ്തു.....

ഇത് ഒരു വേശ്യയുടെ ചാരിത്ര്യ പ്രസംഗമായി എനിക്ക് തോന്നിയില്ല....മറിച്ചു വിശക്കുന്ന വയറിന്റെ ദീന രോദനമായിരുന്നു......എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നില്ല...പോക്കെറ്റില്‍ കയ്യിട്ടു കയ്യില്‍ തടഞ്ഞ നോട്ടുകള്‍ എത്രയാണെന്ന് പോലും എണ്ണി നോക്കാതെ ആ സ്ത്രീക്ക് കൊടുത്തു തിരിഞ്ഞു നടക്കുമ്പോള്‍ അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

'''വെറുതെ പണം തന്നു എന്ന ദണ്ണം വേണ്ട വേണേല്‍ ഒന്ന് കിടന്നിട്ടു പൊക്കോ സാറേ......'''

പകല്‍ വെളിച്ചത്തില്‍ കണ്ടാല്‍ അറപ്പോടും,വെറുപ്പോടും നോക്കുകയും ..സന്ത്യ മയങ്ങിയാല്‍ ഇരുട്ടിന്റെ മറ പറ്റി അന്തിക്കൂട്ടിനു അവളെ സമീപിക്കുകയും ചെയ്യുന്ന പകല്‍ മാന്യന്മാര്‍ അവള്‍ക്കിട്ട പേരാണത്രേ .....അഭിസാരിക അഥവാ തേവിടിശ്ശി........

ആര്‍ഷ ഭാരതം ഒരു പാട് വികസിച്ചു..കൂടെ പൌരന്മാരും....കോടികള്‍ പൊടിച്ചു ചൊവ്വയിലേക്ക് തൊടുത്തു വിട്ട മംഗള്‍യാന്റെ ഭ്രമണപഥവും വീക്ഷിച്ചു മ്മുകള്ളിലേക്ക് നോക്കി നില്‍ക്കുന്ന നമ്മള്‍ നമുക്ക് താഴെ നടക്കുന്ന പലതു കാണാതെ പോവുന്നു.... ആരും വേശ്യയായി ജനിക്കുന്നില്ല സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാണ് അവരെ വേശ്യാക്കുന്നത്..ഒരു കൈ സഹായ കൊണ്ട് ചിലപ്പോള്‍ ഒരു ജീവിതം തന്നെ മാറിയേക്കാം....

ബാസ്സ്ട്ടാണ്ടില്‍ സന്ധ്യ മയങ്ങിയാല്‍ മുറുക്കി ചുവന്ന ചുണ്ടും ,തലയില്‍ ചൂടിയ മുല്ലപ്പൂക്കളുമായി തങ്ങളുടെ ഇരയെ കാത്തു നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ഇന്നും ഞാന്‍ ഓര്‍ത്തു പോവാറുണ്ട് ആ അമ്മയെയും മോനെയും.....

Tagged Keywords: Shahul Malayil, Oru Jeevitham
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 63
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 67
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 70
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 81
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 61

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in