Home » ലേഖനങ്ങള്‍
കുടുംബജീവിതം
Category :- ലേഖനങ്ങള്‍ Author :- Roshan George 
Posted on November 17, 2013, 9:06 pm

Click to Enlarge!

കുടുംബത്തിലോട്ടു വന്നു കയറുന്ന പെണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഇരിക്കും ആ കുടുംബത്തിന്‍റെ ഉയര്‍ച്ചയും തകര്‍ച്ചയും

ഇന്നു ഒരു അമ്മയെ കണ്ണീരോടെ കാണാന്‍ ഇടയായി ,ആ അമ്മ അവരുടെ വിഷമെങ്ങള്‍ എന്നോട് പങ്കുവെച്ചു ,എന്നെ കൊണ്ട് കഴിയും വിധം അവരെ സമാധാനപെടുത്താന്‍ സാധിച്ചു .

ആ അമ്മ പറഞ്ഞ വാക്കുകളാണ് .
ആ അമ്മയുടെ മകന്‍ കല്യാണം കഴിക്കും മുന്‍പ് വരെ ആ വീട് ഒരു സ്വര്‍ഗം ആയിരുന്നു ,ഇന്നു അത് നരക തുല്യമാണ് ,ആ അമ്മക്ക് ഭക്ഷണം പോലും കൊടുകാത്ത മരുമകള്‍ ,തന്‍റെ മകന് ഭക്ഷണം വാരി കൊടുക്കുന്ന ശീലം ഉണ്ടായിരുന്നു എന്നാല്‍ മരുമകളുടെ വരവോടെ ആ ശീലം എല്ലാം നിര്‍ത്തിച്ചു ..മകന്‍റെ വക്കുകള്‍ അനുസരിക്കാത്ത ഭാര്യ ,സത്യത്തില്‍ അവരുടെ മകനു ഭാര്യയെ പേടി ആണ് എന്നത് ഒരു സത്യം ..

ഒരു പെണ്ണ്‍ വന്നു കയറുമ്പോള്‍ ആ കുടുംബത്തിനും കല്യാണം കഴിച്ച ചെറുക്കനും ഒരു മാറ്റം ഉണ്ടാകും ,എന്നാല്‍ ആ മാറ്റം നല്ലത് ഉള്‍കൊണ്ട കൊണ്ടുള്ള മാറ്റം ആണെങ്ങില്‍ നല്ലത് ,തിരിച്ചായാല്‍ കുടുംബത്തിന്‍റെ തകര്‍ച്ച ആരംഭിച്ചു ..

ചിലര്‍ക്ക് കല്യാണം കഴിഞ്ഞാല്‍ തന്നെ കഷ്ടപ്പെട്ട് വളര്‍ത്തിയെ മാതാപിതാകളെ വേണ്ടാത്ത മട്ടാ,ഒരു പെണ്ണു വിചാരിച്ചാല്‍ ഒരു കുടുംബം തകര്‍ക്കാനും ഉയര്‍ത്താനും വളരെ എളുപ്പമായി കഴിയും ..

ആ അമ്മ അവസാനം പറഞ്ഞത് ആ അമ്മക്ക് ഓരോ ആണ്‍കുട്ടികളുടെയും കല്യാണമാ എന്ന് കേള്‍ക്കുമ്പോള്‍ പേടിയാണെന്ന് ,നല്ലതിനെ കൊടുക്കണേ ദൈവമേ എന്നാകും അവരുടെ അടുത്ത പ്രാര്‍ത്ഥന ,

പണ്ടൊക്കെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കും തങ്ങളുടെ മകള്‍ക്ക് ഒരു നല്ല പയ്യനെ കിട്ടണേ എന്നാല്‍ ഇന്നു അത് തിരിച്ചാണ് ആണ്‍കുട്ടികളുടെ മാതാപിതാകള്‍ പറയും ദൈവമേ എന്‍റെ മകന് ഒരു നല്ല പെണ്ണിനെ കിട്ടണേ എന്ന് .

ഇതില്‍ എന്തും മാത്രം സത്യം ഉണ്ടെന്നു ചിന്തിച്ചു നോക്കു ..ഇന്നത്തെ പെണ്‍കുട്ടികള്‍ ഒരുപാടു മാറി hi-ടെക് ജീവിതം നയിക്കുന്ന ഇവര്‍ പെട്ടന്ന് ഒരു കുടുംബജീവിതം തുടങ്ങുമ്പോള്‍ ഇതുപോലെ ഒള്ളതൊക്കെ ഉണ്ടാകും ,ഇന്നു നമ്മുടെ സമൂഹത്തില്‍ divorceന്‍റെ എണ്ണം പെരുകാനും ഇതു ഒരു കാരണമാണ് , വിദ്യാഭ്യാസം കൂടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിവരം കുറഞ്ഞു പോയി .

N.B- ഈ പറഞ്ഞത് മുഴുവന്‍ പെണ്‍കുട്ടികളെ പറ്റി അല്ല ,നല്ല രീതിയില്‍ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്ന അനേകം പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍.

 

ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 105
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 113
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 120
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 136
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 103

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in