Home » ലേഖനങ്ങള്‍
ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ. ( മാര്‍ക്കോസ് 10.9)
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 8:44 pm

രണ്ടാഴ്ച മുന്പ് പരിചയപ്പെട്ട ഒരു സഹോദരന്‍റെ കദനകഥയാണ് ഇത് എഴുതുവാന്‍ പ്രേരണയായത്, യൂറോപ്പില്‍ നല്ലനിലയില്‍ ജോലി ചെയ്യുന്ന ആ സുന്ദരനായ ചെറുപ്പക്കാരന്‍ നാല് മക്കളുടെ പിതാവാണ്, ഭാര്യയും മക്കളും നാട്ടിലാണ് ഉണ്ടായിരുന്നത് കൂടെ പ്രായമായ അമ്മയും, നാല് വര്‍ഷം മുന്പ് ഭാര്യ വീട്ടില്‍ ജോലിക്ക് വന്ന ആളുമായി നാട് വിട്ടുപോയി, നാല് മക്കളും അമ്മയും നാട്ടില്‍ കഴിയുന്നു, ഭാര്യ പോയതിന്‍റെ വിഷമത്തില്‍ ആകെ തളര്‍ന്ന ആ സഹോദരനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ വിഷമിച്ചു,

സബത്തിന്‍റേയും കുടുംബമഹിമയുടേയും സൌന്ദര്യത്തിന്‍റേയുംവിദ്യാഭ്യാസത്തിന്‍റേയും ജോലിയുടേയും പാരബര്യരോഗത്തിന്‍റേയും പേരില്‍ ദൈവം സംയോജിപ്പിച്ചവര്‍ പരസ്പരം കുറ്റം പറയുകയും അവിശ്വസ്തതപുലര്‍ത്തുകയും പരിഹസിക്കുകയും ചെയ്യുന്നത് തികച്ചും പൈശാചികവും നിനക്ക് യോചിച്ച ഇണയെ ഞാന്‍ നല്‍കും എന്ന് പറഞ്ഞ ദൈവത്തെ അവിശ്വസ്സിക്കുകയും നിന്ദിക്കുകയുമാണ് ചെയ്യുന്നത്,

കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാന്‍ ജീവിക്കുന്ന ദൈവം നമ്മളേക്കാള്‍ എത്രയോ അധികമായി ശ്രദ്ധാലുവാണ് എന്നതാണ് സത്യം,ഒരു അനുഭവം പങ്കുവെക്കട്ടെ,
മദ്യപാനിയായ ഭര്‍ത്താവിന്‍റെ ശല്യം കാരണം ഭാര്യയും മക്കളും സ്വന്തം വീട്ടില്‍ പോയി, 2 വര്‍ഷങ്ങള്‍ക്ക് ശേഷം മദ്യപാനം നിര്‍ത്തിയ ഭര്‍ത്താവ് ഭാര്യയെ കൂട്ടുവാന്‍ ചെന്നപ്പോള്‍ ആങ്ങളമാര്‍ ഭീഷണിപ്പെടുത്തി വിട്ടു, (ആ ചേച്ചിക്ക് 6 സഹോദരങ്ങാളാണ് ഉള്ളത് )

ആ കുടുംബത്തെ രമ്യതയില്‍ ആക്കുവാന്‍ ഞാന്‍ പോയി ഏറ്റവും ഇളയ ആങ്ങളയോട് സംസ്സാരിച്ചപ്പോള്‍ ഒരു കാരണവശാലും ഒന്നിച്ച് താമസ്സിക്കുവാന്‍ അനുവധിക്കില്ല എന്ന് പറഞ്ഞു,മറ്റുള്ളവര്‍ ഇളയ ആങ്ങളയേക്കാള്‍ സ്ര്ടോങ്ങ് ആയതിനാല്‍ അവരോട് സംസ്സാരിക്കുവാന്‍ പോയില്ല, എല്ലാ ദിവസവും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി,
ഏതാനും ആഴ്ചകള്‍ക്ക് ശേഷം ആ ഭര്‍ത്താവ് പട്ടണത്തിലെ ഒരു ആശുപത്രിയില്‍ പൈല്‍സിന്‍റെ ഓപ്പറേഷന് വിധേയനായി,ഓപ്പറേഷന് ശേഷം റൂമിലേക്ക് മാറ്റി,
റൂമിന്‍റെ നേരെ എതിര്‍ വശത്തെ റൂമില്‍ ഭാര്യയുടെ മൂത്ത സഹോദരന്‍ മൂത്രത്തില്‍ കല്ലായിട്ട് ഓപ്പറേഷന്‍ കഴിഞ്ഞ് അഡ്മിറ്റ് ആയിട്ടുണ്ടായിരുന്നു,ഭാര്യയും ഭാര്യയുടെ അമ്മയും അവിടെ ഉണ്ടായിരുന്നു,

ഭര്‍ത്താവിനെ പരിചരിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല, അമ്മ മകളോട് പറഞ്ഞു നീ ഭര്‍ത്താവിനെ നോക്കിക്കോളണം,ഭാര്യ ഭര്‍ത്താവിനെ പരിചരിക്കുവാന്‍ തുടങ്ങി, അസുഖം മാറി, ഹോസ്പിറ്റലില്‍നിന്ന് ഭാര്യ ഭര്‍ത്താവിന്‍റെ കൂടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു!

ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ.( മാര്‍ക്കോസ് 10.9)

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 285
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 258
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 382
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 370
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 259

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in