Home » ലേഖനങ്ങള്‍
മാതാപിതാക്കളുടെ മാതൃകകൾ മക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനിക്കുന്നു.
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:28 pm

1920 കളിൽ ഷിക്കാഗോ നഗരത്തിൽ ആയിരത്തോളം അംഗങ്ങളുള്ള മാഫിയാ സംഘത്തിന്റെ തലവനായിരുന്നു 26 വയസ്സുള്ള കപ്പോൺ. ഏത് കൊടും ക്രൂര കൃത്യങ്ങളും ചെയ്യാൻ മടിക്കാത്തവൻ.

എന്നാൽ ഇത്രയധികം ക്രൂരതകൾ കാട്ടി നഗരം അടക്കി വാഴുമ്പോഴും കപ്പോൺ നിയമത്തിനു മുന്നിൽ പിടികൊടുക്കാതെ വിദഗ്ധമായി രക്ഷപ്പെടുമായിരുന്നു. ഈ രക്ഷപ്പെടലിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് ഈസി എഡ്ഡി എന്ന വക്കീലായിരുന്നു. നിയമ കാര്യങ്ങളിൽ എഡ്ഡിയെ വെല്ലാൻ അന്ന് ഷിക്കാഗോ നഗരത്തിൽ ആരും തന്നെയുണ്ടായിരുന്നില്ല. പ്രതിഫലമായി കപ്പോൺ എഡ്ഡീയ്ക്ക് നല്കിയത് കൊട്ടാര സമാനമായ വീട്, പണം ഒപ്പം സുരക്ഷയ്ക്കായി പ്രത്യേകം കാവല്ക്കാർ. അങ്ങിനെ എഡ്ഡി തന്റെ കഴിവിൽ മതിപ്പോടെ ജീവിക്കുന്ന കാലം.

എഡ്ഡി തന്റെ മകന്‌ നല്ല വിദ്യാഭ്യാസം, ജീവിതത്തിൽ ലഭ്യമാവാനുള്ള എല്ലാ സൗകര്യങ്ങൾ എന്നിവ നല്കി. ഒപ്പം തന്റെ ഏക മകൻ ഉന്നതമായ നിലയിൽ വളരണമെന്ന് അതിയായി ആഗ്രഹിച്ചു. എന്നാൽ തന്റെ അധോലോക ബന്ധം മകന്റെ ജീവിതത്തിലും ഇടപെടുന്നുണ്ടന്ന വസ്തുത എഡ്ഡി വേദനയോടെ തിരിച്ചറിഞ്ഞു. തന്റെ മകന്റെ നല്ല ഭാവി സ്വപ്നം കണ്ട എഡ്ഡിയ്ക്ക് മകന്റെ അധോലോക ബന്ധം താങ്ങാനായില്ല. കപ്പോണിനു വേണ്ടിയുള്ള തന്റെ കോടതി വാദവും അതുവഴി തനിക്ക് ലഭിക്കുന്ന പ്രതിഫലവും, ചുരുക്കത്തിൽ തന്റെ അധോലോക ബന്ധമാണ്‌ തന്റെ മകന്റെ ജീവിതത്തിലും ബാധിക്കുന്നൂവെന്ന് എഡ്ഡി മനസ്സിലാക്കി.

ദീർഘനാൾ നീണ്ട് നിന്ന ആത്മ സംഘർഷത്തിനും ആത്മ പരിശോധനയ്ക്കും ശേഷം തന്റെ ജീവൻ തന്നെ ആപകടത്തിലാക്കുന്ന ആ തീരുമാനം എഡ്ഡി കൈകൊണ്ടു. കോടതിയിൽ കപ്പോണിനെതിരായി മൊഴി നല്കി. കപ്പോൺ അങ്ങിനെ എഡ്ഡിയുടെ മൊഴികാരണം അഴിക്കുള്ളിലായി. തന്റെ മകന്‌ ഒരു നല്ല മാതൃക നല്കുക എന്നതായിരുന്നു എഡ്ഡിയെ സംബന്ധിച്ച് പ്രധാനം. മൊഴി നല്കി ഒരു വർഷത്തിനകം കപ്പോണിന്റെ ഗുണ്ടകൾ എഡ്ഡിയെ വെടി വച്ച് കൊന്നു.

പിതാവിന്റെ ജീവൻ നഷ്ടപ്പെടുത്തിയ എഡ്ഡിയുടെ മകൻ ബുച്ച് (എഡ്വേർഡ് ഒഹെയർ) തന്റെ അധോലോക ബന്ധം അവസാനിപ്പിച്ചു. പകരം പഠനത്തിൽ ശ്രദ്ധ തിരിച്ച് അവസാനം യു എസ്സ് നേവൽ അക്കാദമയിൽ നിന്ന് ബിരുദം നേടി. രണ്ടാം ലോക മഹായുദ്ധത്തിൽ മികച്ച സേവനം നടത്തിയതിന്‌ കോൺഗ്രഷണൽ മെഡൽ ഓഫ് ഓണർ എന്ന അത്യുന്നത പദവി വരെ ലഭിച്ചു.

വെറും അധോലോക മർഗ്ഗത്തിലൂടെ നടന്ന് ജീവിതം ഹോമിക്കേണ്ട ബുച്ചിനെ ഇത്ര വലിയ ഒരു പദവിയിലെത്തികാനുള്ള ഒരു പ്രധാനം കാരണം തന്റെ പിതാവ് എഡ്ഡി കൈകൊണ്ട ധീരമായ തീരുമാനവും മാതൃകയുമായിരുന്നു.

മാതാപിതാക്കൾ മക്കളുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തേണ്ട കടമയുണ്ട്. എന്നു വച്ച് അത് വഞ്ചനയിലൂടെയും, ചതിയിലൂടെയും നീതി രഹിത മാർഗ്ഗത്തിലൂടെയുമാവരുത്. അത് സാമ്പത്തിക സുരക്ഷിതത്തെക്കാൾ തകർച്ചയിലായിരിക്കും കുടുംബത്തെ എത്തിക്കുക. സാമ്പത്തിക സുരക്ഷയെക്കാൾ പ്രധാനം മാതാപിതാക്കൾ മക്കൾക്ക് നല്കുന്ന സന്മാതൃകയും ശിക്ഷണവുമാണ്‌. മക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനിക്കുന്നതും മാതാപിതാക്കളുടെ ഈ മാതൃകകൾ തന്നെയായിരിക്കും.

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in