Home » ലേഖനങ്ങള്‍
സഹനം സഹനമാക്കുമ്പോള്‍.
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:24 pm

മനുഷ്യജീവിതം സുഖദു:ഖ സമ്മിശ്രമാണ്. ജീവിതമാകുന്ന ഈ യാത്രയില്‍ വിജയപരാജങ്ങളിലൂടെയും, കയറ്റിറക്കങ്ങളിലൂടെയും നമുക്ക് യാത്ര ചെയ്യേണ്ടിവരും. വിജയങ്ങളുടേതായ, സന്തോഷങ്ങളുടെതായ പൂന്തെന്നല്‍ നമ്മെ തഴുകിതലോടിയേക്കാം. പേമാരിയും കൊടുങ്കാറ്റും നമ്മുടെ ജീവിതയാത്രയെ തടസ്സപ്പെടുത്തിയേക്കാം. ഇങ്ങനെയുള്ള ഏതവസ്ഥയിലും ഇത് ദൈവീകദാനമാണെന്നു മനസ്സിലാക്കിക്കൊണ്ട് ദൈവത്തോടൊപ്പം നമ്മുടെ സന്തോഷങ്ങളില്‍ സന്തോഷിക്കുവാനും, ദുഃഖപരാജയങ്ങളില്‍ തളര്‍ന്നുപോകാതെ ജീവിതം മുന്നോട്ട് നയിക്കുന്നതിനും നമുക്ക് സാധിക്കുന്നുണ്ടോ?. തങ്ങളുടെ ജീവിതഅഭിവൃദ്ധിയില്‍ അതെല്ലാം തന്‍റെ സ്വപ്രയത്നംകൊണ്ട് നേടിയതെന്ന് അഹങ്കരിക്കുന്നവരും രോഗപീഡകളാല്‍ ജീവിതം വേദനാജനകമാകുമ്പോള്‍ പരാതി പറയുന്നവരുമല്ലേ നമ്മള്‍?
നമ്മുടെ ജീവിതത്തിലുണ്ടാകുന്നതെന്തും ദൈവത്തിന്‍റെ ദാനമാണെന്ന തിരിച്ചറിവ് നമ്മിലുണ്ടെങ്കില്‍ മാത്രമേ ദുഃഖങ്ങളിലും സഹനങ്ങളിലും ദൈവത്തോട് ചേര്‍ന്നുനിന്നു മുന്നേറുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. നമുക്കുണ്ടാകുന്ന സഹനങ്ങളിലും ദൈവം താങ്ങായി തണലായി എന്നും നമ്മോടൊപ്പമുണ്ടാകും. സഹനത്തിലും അവിടുത്തെ പഴിചാരാതെ അവിടുത്തോടൊപ്പം ചേര്‍ന്നുനിന്നാല്‍ അവിടുത്തെ പദ്ധതി നമുക്ക് കാട്ടിത്തരും.
ദൈവഭക്തനായ ഒരാള്‍ വളരെ സന്തോഷപൂര്‍വ്വംതന്‍റെ കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകവേ അപ്രതീക്ഷിതമായി ഒരു രോഗത്തിന് അടിമയാകുന്നു. ആ രോഗാവസ്ഥ ആ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തു. ദൈവമേ എനിക്കെന്തിനു ഈ ദുഃഖം തന്നു?. എന്തുകൊണ്ട് അങ്ങെന്നെ സഹായിക്കുന്നില്ല?. ഇതായിരുന്നു എപ്പോഴും അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടായിരുന്ന ചോദ്യം.
ആഴ്ചകള്‍ കടന്നുപോയി. ദൈവത്തിനെതിരേ പരാതിയും പരിഭവവുമായി കഴിഞ്ഞിരുന്ന അയാള്‍ ഒരു രാത്രിയുറക്കത്തില്‍ ഒരു സ്വപ്നത്തിലേയ്ക്ക് കടന്നു. ഒരു നദിക്ക് കുറുകെയുള്ള തടിപ്പാലത്തിലൂടെ അയാള്‍ അക്കരയ്ക്ക് നടക്കുന്നു. മുന്നോട്ട് നടക്കുന്തോറും പാലം കുലുങ്ങുവാന്‍ തുടങ്ങി. അയാളില്‍ പേടി വര്‍ദ്ധിച്ചു. പാലം ഒടിയുന്ന പോലുള്ള ശബ്ദം അയാളുടെ ചെവിയില്‍ മുഴങ്ങുന്നു. അയാള്‍ അലറിവിളിക്കുവാന്‍ തുടങ്ങി, ദൈവമേ എന്നെ സഹായിക്കണേ എന്നെ രക്ഷിക്കണേ!!, ഈയവസ്ഥയില്‍ എന്നെ രക്ഷിക്കാന്‍ വരാത്ത അങ്ങ് ദൈവം തന്നെയോ എന്നയാള്‍ പിറുപിറുത്തു. വിറയലോടെ മുന്നോട്ടു നീങ്ങവേ തന്‍റെ കണ്ണുകളെ വിശ്വസിക്കുവാന്‍ അയാള്‍ക്കായില്ല. താന്‍ നടന്നുവരുന്ന ആ തടിപ്പാലം ഒടിഞ്ഞിരിക്കുന്നതായും, തന്നെ സുരക്ഷിതമായി മുന്നോട്ടു നടത്തുന്നതിന് ദൈവം തന്‍റെ കൈകളാല്‍ ആ പാലം താങ്ങിപ്പിടിച്ചിരിക്കുന്നതായും അദ്ദേഹം കാണുന്നു. താന്‍ പാലത്തിന്‍റെ നടുക്കുനിന്ന് അലറിവിളിച്ചപ്പോഴും പിറുപിറുത്തപ്പോഴും ദൈവം എന്നെ കാത്തുപരിപാലിച്ചു എന്നോടൊപ്പം ഉണ്ടായിരുന്നു എന്നയാള്‍ക്ക് ബോദ്ധ്യമായി. സ്വപ്നത്തില്‍നിന്നും ഉണര്‍ന്ന അയാള്‍ തന്‍റെ രോഗാവസ്ഥയില്‍ ദൈവത്തിനെതിരെ പിറുപിറുത്തതിലും പരാതി പറഞ്ഞതിലും മാപ്പപേക്ഷിക്കുകയും, തന്നെ ഈയവസ്തയിലും മുന്നോട്ടുനയിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിനു നന്ദിപറയുകയും ചെയ്തു.
സ്നേഹമുള്ളവരെ, ഒരുപക്ഷെ നമ്മുടെ ജീവിതത്തില്‍ ഇതുപോലുള്ള സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ നാമും ദൈവത്തിനെതിരെ കുറ്റം പറയുന്നവരും പിറുപിറുക്കുന്നവരുമല്ലേ??. നമ്മുടെ ഏതവസ്ഥയിലും നമുക്കായി ഒരു പദ്ധതി ദൈവം മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും, അത് നമ്മുടെ നാശത്തിനുള്ളതല്ല, ക്ഷേമത്തിനുള്ളതാണെന്നു മനസ്സിലാക്കി എന്നും ദൈവത്തോട്കൂടെയായിരിക്കുവാന്‍ നമുക്ക് സാധിക്കട്ടെ.

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in