Home » ലേഖനങ്ങള്‍
എന്തു സംഭവിച്ചാലും അതിനു കാരണമുണ്ട്.
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:20 pm
അമേരിക്കയുടെ ബഹിരാകാശ ഷട്ടിൽ പരിപാടി വളരെ വിജയകരമായി മുന്നോട്ട് പോകുന്ന കാലം. ആ സമയത്ത് ഷട്ടിൽ യാത്രയ്ക്ക് ഒരു സാധാരണ പൗരനെകൂടി ഉൾപ്പെടുത്താൻ ഗവണമെന്റ് തീരുമാനിച്ചു. പക്ഷേ ഒരു നിബന്ധന മാത്രം ആ സാധാരണ പൗരൻ ഒരു അധ്യാപകനായിരിക്കണം.
ഷട്ടിൽ യാത്രയിൽ പങ്കെടുക്കാൻ രാജ്യമൊട്ടാകെ നിരവധി അപേക്ഷകൾ ലഭിച്ചു. ലഭിച്ച അപേക്ഷകളിൽ ആദ്യഘട്ട സ്ക്രീനീംഗിന്‌ ശേഷം യോഗ്യരായവരെ ശാരീരികവും മാനസീകവുമായ പല നിരീക്ഷണങ്ങൾക്ക് വിധേയരാക്കി അവസാനം 100 പേരെ ഷട്ടിൽ യാത്രയ്ക്ക് ചുക്കാൻ പിടിക്കുന്ന നാസയിൽ പരിശീലനത്തിനയച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരിൽ ഏറ്റവും മികച്ച ഒരാളെയാണ്‌ ഷട്ടിൽ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത്
ഇപ്രകാരം പരിശീലനത്തിനയച്ചവരിൽ ഇടം ലഭിച്ച ഒരു വ്യക്തിയായിരുന്നു ഫ്രാങ്ക് ബ്ളേസക് എന്ന ശാസ്ത്ര അധ്യാപകൻ. ഇദ്ദേഹത്തിന്‌ 13 വയസ്സുള്ളപ്പോൾ തുടങ്ങിയ മോഹമായിരുന്നു ബഹിരാകാശ യാത്ര. എന്നാൽ ഒരു സാധാരണ ഗ്രാമത്തിൽ സാധാരണക്കാരനായി വളർന്ന തനിക്ക് ബഹിരാകാശയാത്ര ചെയ്യാനൊരു ഭാഗ്യം ലഭിക്കുമെന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
അതിനാൽ തന്നെ കോളേജ് പഠനം പൂർത്തിയാക്കി ഒരു ശാസ്ത്രാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. എന്നിരുന്നാലും ബഹിരാകാശയാത്രയുടെ കമ്പം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. തനിക്ക് സാധിക്കാത്ത ബഹിരാകാശ യാത്ര തന്റെ വിദ്യാർത്ഥികൾക്കെങ്കിലും സാധിക്കട്ടെയെന്ന് മനസ്സിലാശിച്ച് അദ്ദേഹം തന്റെ വിദ്യാർത്ഥികൾക്ക് ബഹിരാകാശ ഗവേഷണം സംബന്ധിച്ച് ഒട്ടേറെ വിജ്ഞാനം പകർന്നു കൊടുത്തു.
അങ്ങിനെയിരിക്കുമ്പോഴാണ് സാധാരണക്കാരനെ ഷട്ടിൽ യാത്രയിൽ ഉൾപ്പെടുത്തുന്നൂവെന്ന വാർത്ത കേൾക്കുന്നതും, അപേക്ഷിച്ചപ്പോൾ അവസാന നൂറിൽ വന്നതും. അദ്ദേഹം ആവേശപൂർവ്വം പരിശീലനത്തിൽ പങ്കെടുത്തു. ഒത്തിരി പ്രാർത്ഥിച്ചു. തന്റെ വിദ്യാർത്ഥികളുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പ്രാർത്ഥന ഫ്രാങ്കിനൊപ്പം ഉണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ ഫ്രാങ്കിന്‌ നല്ല ഉറപ്പുണ്ടായിരുന്നു ഷട്ടിൽ യാത്രയ്ക്ക് തന്നെ തിരഞ്ഞെടുക്കുമെന്ന്.
ഷട്ടിൽ യാത്രയ്ക്ക് സമയമായപ്പോൾ നാസ തിരഞ്ഞെടുത്തത് ക്രിസ്റ്റമക് ഓലിഫ് എന്ന ഒരു അധ്യാപികയെയാരുന്നു. ഈ വാർത്തയറിഞ്ഞ ഫ്രാങ്ക് ആകെ തകർന്ന് പോയി. തന്റെ അപൂർവ്വ സ്വപ്നം സഫലമാകാതെ പോകുന്നൂവെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ തീർത്തും നിരാശനാക്കി. തന്റെ മകന്റെ ദുഖവും നിരാശയും കണ്ട ഫ്രാങ്കിന്റെ അച്ചൻ ഫ്രാങ്കിനെ ആശ്വസിപ്പിച്ചത് ഇപ്രകാരമായിരുന്നു: “എന്തു സംഭവിച്ചാലും അതിനു കാരണമുണ്ട്.” പക്ഷേ ഫ്രാങ്കിനു അച്ചന്റെ വാക്കുകളിൽ വലിയ ആശ്വാസമൊന്നും തോന്നിയില്ല.
1986 ജനുവരി 26. അന്നായിരുന്നു നാസയുടെ ചലഞ്ചർ എന്ന ബഹിരാകാശ വാഹനത്തിൽ സാധാരണക്കാരിയായ ഒരു അധ്യാപികയെയും ഉൾകൊള്ളിച്ചുള്ള ഏഴ് പേരുടെ ബഹിരാകാശ യാത്ര. വളരെയധികം തകർന്ന മനസ്സുമായി ഫ്രാങ്ക് ഇവരുടെ ഈ യാത്ര ടെലിവിഷനിൽ തത്സമയം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നതാ... ഏഴ് പേരുടെയും അകാലമരണത്തിനിടയാക്കി ഷട്ടിൽ പൊട്ടിത്തെറിച്ചു. ഇതു കണ്ടുകൊണ്ടിരുന്ന ഫ്രാങ്ക് തരിച്ചിരുന്നു. തന്റെ പിതാവ് പറഞ്ഞ ആശ്വാസ വചനം ഓർത്തു: “എന്തു സംഭവിച്ചാലും അതിനു കാരണമുണ്ട്.”
ഈ സംഭവത്തിനു ശേഷം നിരാശരായ നിരവധിപേരെ നല്ല ക്ളാസ്സുകൾ, പ്രസംഗങ്ങൾ, കൗൺസിലിങ്ങ് എന്നിവയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന ഫ്രാങ്ക് ഇപ്രകാരമെഴുതി: “ഞാൻ ഒട്ടേറെ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്ത ഷട്ടിൽ യാത്ര. ദൈവത്തിന്റെ പരിപാലനയിൽ ഞാൻ ഷട്ടിൽ യാത്രയിൽ തിരഞ്ഞെടുക്കപ്പെട്ടില്ല. ദൈവത്തിന്റെ പരിപാലനയനുസരിച്ച് എന്റെ ജീവിതം ഞാൻ ഈ ഭൂമിയിൽ കുറൈക്കാലം കൂടി തുടരണമെന്നതായിരുന്നു അവിടുത്തെ തിരു ഹിതം. എനിക്ക് എന്റെ ജീവിതത്തിൽ മറ്റൊരു ദൗത്യം നിർവഹിക്കാനുണ്ടായിരുന്നു. അതിപ്പോഴും തുടരുന്നു.”
ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം നമുക്കുണ്ടെങ്കിൽ എത് പ്രതിസന്ധിയിലും മോഹഭംഗങ്ങളിലും നാം തളരില്ല.
Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 2
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 1
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 4
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 3
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 6

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in