Home » ലേഖനങ്ങള്‍
ഒരു ഓറഞ്ച് മരത്തിന്റെ കഥ.
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:18 pm

ധാരാളം ഓറഞ്ചുകൾ കായ്ക്കുന്ന മരമായിരുന്നു അത്. ഒരിക്കൽ ഒരു വേനല്കാലത്ത് പടർന്ന് പിടിച്ച അഗ്നി ആ ഓറഞ്ച് മരത്തിന്റെ കാതലായ ഭാഗത്തെ പരിക്കേല്പിച്ചു. ഇലകൾ ഉണങ്ങി കരിഞ്ഞു, ചൂട് കാരണം മരത്തിന്റെ പല ഭാഗവും ഉണങ്ങി.

പിന്നെ വർഷങ്ങളോളം ആ മരം ഫലം നല്കിയില്ല. ധാരളം സ്ഥലമുണ്ടായിരുന്ന ഉടമസ്ഥൻ ആ മരത്തെ ശ്രദ്ധിച്ചതുമില്ല. എന്നാൽ ഒരിക്കൽ ട്രാക്ടർ ഉപയോഗിച്ച് സ്ഥലം ഉഴുതുന്ന വേളയിൽ ഉടമസ്ഥൻ ഉണങ്ങി നിന്ന ആ ഓറഞ്ച് മരത്തെ ശ്രദ്ധിച്ചു. ഉടൻ മുറിച്ച് മാറ്റാൻ തീരുമാനിച്ചു. പല തവണ ട്രാക്ടർ കൊണ്ട് ഇടിച്ചിട്ടും മരം മറിഞ്ഞില്ല. പിന്നെ ശ്രമം ഉപേക്ഷിച്ച് നിലമുഴുതുന്നതിൽ മുഴുകി.

പക്ഷേ ഓറഞ്ച് കായ്ക്കുന്ന അടുത്ത് സീസൺ വന്നപ്പോൾ ഈ ഓറഞ്ച് മരം കിളിർത്തു. പഴയ പോലെ ധാരളം ഫലങ്ങൾ നല്കി. മുമ്പത്തെക്കാളും മധുരമുള്ള ഓറഞ്ച്. ഉടമസ്ഥൻ അതിനെ അദ്ഭുത ഓറഞ്ച് എന്ന് വിളിച്ചു.

ഈ ഓറഞ്ച് മരത്തിൽ സംഭവിച്ചതെന്തെന്ന് ഉടമസ്ഥനായ കൃഷിക്കാരൻ വിശദീകരിക്കുന്നതിപ്രകാരമാണ്‌: “തീപിടുത്തം മൂലം ഈ മരത്തിന്‌ ഒരു തരം ഷോക്കേറ്റു, അതിന്റെ വളർച്ച മുരടിച്ചു. എന്നാൽ തായ്തണ്ടിൽ ട്രാക്ടർ ഉപയോഗിച്ച് മുറിവേല്പ്പിച്ചപ്പോൾ അതു വരെ നിർജ്ജീവമായിരുന്ന മരത്തിൽ ചലനമുണ്ടായി, അതു വഴി തായതണ്ടിലൂടെ ജീവന്റെ പ്രവാഹം വീണ്ടുമുണ്ടായി. ഈ ജീവന്റെ പ്രവാഹം മരത്തിൽ പുതിയ ഫലങ്ങൾ കായ്ക്കുവാൻ ഇടയാക്കി.“

ഈ മരത്തിൽ സംഭവിച്ചത് തന്നെയല്ലേ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. ജീവിതത്തിൽ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാവുമ്പോഴാണ്‌ നാം ഉണരുന്നത്. പ്രതിസന്ധികളുണ്ടാവുമ്പോൾ കഷ്ടകാലം വരുന്നേയെന്ന് നിലവിളിച്ചിട്ട് കാര്യമില്ല. അങ്ങിനെ ചെയ്താൽ വർഷങ്ങളോളം ഫലം കായ്ക്കാനാവാതെ ഉണങ്ങി തന്നെ ജീവിതം തള്ളി നീക്കേണ്ടി വരും. മറിച്ച് പ്രതിസന്ധികളെ നേരിടുവാനുള്ള ചങ്കൂറ്റം കാണിക്കണം. പ്രതിസന്ധികളാണ്‌ നമ്മുടെ കഴിവുകളെയും ക്രിയാത്മക ശക്തിയേയും പുറത്ത് കൊണ്ട് വരുന്നത്. ജീവിതം വഴി മുട്ടുമ്പോഴാണ്‌ നാം ദൈവത്തെ അന്വേഷിക്കുന്നതും അവിടുത്തെ കണ്ടെത്തുന്നതും. അതു വഴി ജീവന്റെ പുതിയ പ്രവാഹം നമ്മിൽ ഒഴുകി തുടങ്ങും. അപ്പോൾ മുമ്പത്തെക്കാൾ നല്ല ഫലം പുറപെടുവിക്കാനാവും.

ജീവിതത്തിലെ പ്രതിസന്ധികൾക്കും കഷ്ടപ്പാടുകൾക്കും രക്ഷാകരമായ ഒരു വശംകൂടിയുണ്ടന്ന് നമുക്ക് മറക്കാതിരിക്കാം. പ്രതിസന്ധികളും കഷ്ടപ്പാടുകളും നമുക്ക് നന്മയ്ക്കും വളർച്ചയ്ക്കുമായി ഉപകരിക്കാൻ സാധിക്കും. ഗോതമ്പ് മണി നിലത്ത് വീണ്‌ അഴിഞ്ഞ് പുതിയ കതിരുകളായി തീരുന്നത് പോലെ...

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in